കോഴിക്കോട്: ആര്‍.എം.പി നേതാവ് ടി.പി. ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ. രമ സി.പി.എം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയനെതിരെ മല്‍സരത്തിനൊരുങ്ങുന്നു. പിണറായിയുടെ മണ്ഡലം പ്രഖ്യാപിക്കുന്നതിനു പിന്നാലെ രമയുടെ സ്ഥാനാര്‍ഥിത്വം ആര്‍.എം.പി പ്രഖ്യാപിക്കുമെന്നാണ് വിവരം.
കണ്ണൂര്‍ ജില്ലയിലെ ധര്‍മ്മടം മണ്ഡലമാണ് പിണറായി വിജയനുവേണ്ടി പാര്‍ട്ടി കണ്ടെത്തിയിരിക്കുന്നത്. ഇവിടെ മല്‍സരിക്കാന്‍ ആര്‍.എം.പി നേതൃത്വം ഒരുക്കം തുടങ്ങിയതായും വിവരമുണ്ട്. രമ മല്‍സരിക്കുന്നുണ്ടെങ്കില്‍ പിണറായി വിജയനെതിരെ യു.ഡി.എഫ് സ്ഥാനാര്‍ഥിയുണ്ടാകില്ലെന്നാണ് ലഭ്യമാകുന്ന വിവരം.
ഈ മാസം അവസാനം ചേരുന്ന ആര്‍.എം.പി സംസ്ഥാന സെക്രട്ടേറിയറ്റിനു ശേഷം സ്ഥാനാര്‍ഥി പ്രഖ്യാപനം ഉണ്ടാകും. പിണറായിക്കെതിരായ മല്‍സരത്തിനു രമ മാനസികമായി ഒരുങ്ങിയതായി രമയോട് അടുത്ത കേന്ദ്രങ്ങള്‍ പറഞ്ഞു. കേരളത്തില്‍ മൊത്തം 20 മണ്ഡലങ്ങളിലാണ് ആര്‍.എം.പി മല്‍സരിക്കുക.
Post Your Comments