KeralaLatest NewsNews

‘ഇന്നോവ, മാഷാ അള്ള’ : പി വി അൻവറിന്റെ വിമര്‍ശനത്തിന് പിന്നാലെ കെ കെ രമയുടെ കുറിപ്പ്

ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് രമയുടെ പോസ്റ്റ്.

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത വിമർശനമാണ് പി.വി. അൻവർ ഉയർത്തിയത്. ഇതിനു പിന്നാലെ പ്രതികരണവുമായി വടകര എം.എല്‍.എയും ആർ.എം.പി നേതാവുമായ കെ.കെ. രമ. ‘ഇന്നോവ, മാഷാ അള്ള എന്നാണ് കെ.കെ.രമ ഫേസ്ബുക്കില്‍ കുറിച്ചത്. ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് രമയുടെ പോസ്റ്റ്.

read also: കോടിയേരിയുടെ മൃതദേഹം എ.കെ.ജി. സെന്ററില്‍ പൊതുദര്‍ശനത്തിനുവെച്ചില്ല: മുഖ്യമന്ത്രിയ്ക്ക് എതിരെ അൻവര്‍

ടി.പി. ചന്ദ്രശേഖരൻ വധക്കേസുമായി ബന്ധപ്പെട്ട   മാഷാ അള്ളാ സ്റ്റിക്കർ ഏറെ ചർച്ചയായിരുന്നു. കൊലയാളി സംഘം സഞ്ചരിച്ച ഇന്നോവ കാറിന്റെ പിന്നിലായിരുന്നു ഇത്തരത്തില്‍ സ്റ്റിക്കർ ഒട്ടിച്ചിരുന്നത്. കെ.കെ. രമയുടെ പോസ്റ്റ് നിമിഷങ്ങള്‍ക്കുള്ളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഈ വെളിപ്പെടുത്തൽ നടത്തുന്ന അൻവറിനെ തേടിയും ഇന്നോവ എത്തുമോ എന്നാണ് ഇനി കണ്ടറിയേണ്ടതെന്നും ചിലർ കുറിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button