കോഴിക്കോട്: വടകരയിലെ താലൂക്ക് ഓഫീസ് കെട്ടിടത്തില്‍ തീപിടിത്തമുണ്ടായി ഫയലുകള്‍ കത്തി നശിച്ച സംഭവത്തില്‍ ആന്ധ്ര സ്വദേശിയാണ് താലൂക്ക് ഓഫീസ് തീപിടുത്തത്തിന് കാരണമെന്ന് വിശ്വസിക്കാന്‍ പ്രയാസമാണെന്ന് എംഎല്‍എ കെ.കെ രമ. എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ആന്ധ്ര സ്വദേശിയുടെ മേല്‍ കുറ്റം ചുമത്തിയതെന്ന് കെകെ രമ ചോദിച്ചു.
Read Also : ജൂനിയര്‍ റസിഡന്റ് തസ്തികയില്‍ ഒഴിവ്
പരാതി കിട്ടിയിട്ടും അന്വേഷിച്ചില്ലെന്നും പൊലീസിന്റെ ഭാഗത്തുണ്ടായത് ഗുരുതര വീഴ്ചയാണെന്നും കെകെ രമ പറഞ്ഞു. പൊലീസ് അന്വേഷണം പോരയെന്നും ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും കെകെ രമ പറഞ്ഞു. അതേസമയം വടകര താലൂക്ക് ഓഫീസിന് തീയിട്ട കേസില്‍ അറസ്റ്റിലായ പ്രതി സതീഷ് നാരായണന്‍ നേരത്തെ ആന്ധ്രയില്‍ ജോലി ചെയ്യവെ വീട്ടുടമയുടെ കാര്‍ കത്തിച്ച കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. തണുപ്പ് മാറ്റാന്‍ താലൂക്ക് ഓഫീസിന്റെ വരാന്തയില്‍ പേപ്പറുകള്‍ കൂട്ടി തീയിട്ടതാണെന്നാണ് ഇയാളുടെ മൊഴി.
എന്നാല്‍ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്ന ഇയാള്‍ പരസ്പര വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നത് പൊലീസിനെ കുഴയ്ക്കുകയാണ്. പഴക്കം ചെന്ന കെട്ടിടത്തിലാണ് താലൂക്ക് ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത്. തീപിടുത്തമുണ്ടായതിനെ തുടര്‍ന്ന് അഗ്‌നിരക്ഷാസേന സ്ഥലത്തെത്തി തീ അണച്ചിരുന്നു. കെട്ടിടവും ഫയലുകളും പൂര്‍ണമായി കത്തി നശിച്ചിരുന്നു.
Post Your Comments