വടകര: പിണറായിയ്ക്ക് തുടര്‍ഭരണം ലഭിച്ചത് കോവിഡ് കാലത്ത് നടത്തിയ ഇവന്റ് മാനേജ്മെന്റ് പ്രചാരണത്താലാണെന്ന് കെ.കെ രമ ആരോപിച്ചു. പിണറായി എന്ന എകാധിപതിയുടെ ധാര്‍ഷ്ട്യത്തിനേറ്റ പ്രഹരമാണ് തൃക്കാക്കരയിലെ വിജയമെന്നും, ഭരണമികവായിരുന്നെങ്കില് തൃക്കാക്കരയിലും എൽഡിഎഫ് വിജയിക്കേണ്ടതായിരുന്നുവെന്നും അവർ വ്യക്തമാക്കി.
Also Read:കാലിലെ വിള്ളൽ മാറാൻ
‘കെ റെയില്‍ പോലെ ജനവിരുദ്ധ വികസന നിലപാട് അംഗീകരിക്കില്ലെന്ന് തെളിഞ്ഞു. അതിജീവിതയുടെ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചതിന് തൃക്കാക്കരയിലെ സ്ത്രീ വോട്ടര്‍മാര്‍ അടക്കം നല്കിയ മറുപടിയാണ് തെരഞ്ഞെടുപ്പ് ഫലം’, കെ.കെ രമ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, തൃക്കാക്കരയിൽ ചരിത്ര ഭൂരിപക്ഷമാണ് ഉമ തോമസിന് ലഭിച്ചിരിക്കുന്നത്. എൽഡിഎഫ് കോട്ടകളിൽ പോലും ഉമ തോമസിന് വലിയ ഭൂരിപക്ഷമാണ് ലഭിച്ചത്.
Post Your Comments