ന്യൂഡൽഹി: 3 വർഷത്തിനുള്ളിൽ 35000 കിലോമീറ്റർ റെയിൽവേ ലൈൻ വൈദ്യുതീകരിക്കുമെന്ന് കേന്ദ്ര വൈദ്യുത മന്ത്രി പിയൂഷ് ഗോയൽ പറഞ്ഞു. പ്രതിവർഷം 200 കോടി രൂപയുടെ ഡീസൽ ആണ് ഇപ്പോൾ ട്രെയിന്‍ സര്‍വീസിനു വേണ്ടി ഉപയോഗിക്കുന്നത്. താരതമ്യേന ഡീസൽ ഉപയോഗിച്ച് ഓടുന്ന ട്രെയിനുകളുടെ ചിലവിനേക്കാൾ പതിന്മടങ്ങ് കുറവാണ് വൈദ്യുതി ഉപയോഗിക്കുന്ന ട്രെയിനുകളുടെ ചിലവ്.
റെയിൽവേക്ക് വേണ്ടി ഓയിൽ ഇറക്കുമതി അവസാനിപ്പിച്ചാൽ രാജ്യത്തിന് ലാഭം പ്രതിവർഷം 16000 കോടി രൂപ ആണ്. എന്നാൽ ഇത് പല കാരണങ്ങളാൽ നീണ്ടു പോകുയായിരുന്നു. സാമ്പത്തിക പ്രതിസന്ധിയും വൈദ്യുത കമ്മിയും കാരണങ്ങൾ ആയിരുന്നു.
68 വർഷമായി ഇന്ത്യൻ റെയിൽവേയുടെ ഏകദേശം 40% ലൈനുകളാണ് വൈദ്യുതവൽക്കരിക്കാൻ സാധിച്ചിട്ടുള്ളത്. ഇപ്പോൾ റെയിൽ മന്ത്രി സുരേഷ് പ്രഭുവും ഊർജ്ജമന്ത്രി പീയൂഷ് ഗോയലും ചേർന്നാണ് ഈ പദ്ധതിക്ക് തുടക്കം കുറിക്കാൻ ഒരുങ്ങുന്നത്. മൂന്ന് വർഷം കൊണ്ട് ശേഷിക്കുന്ന 35000 കിലോമീറ്റർ റെയിൽവേ ലൈൻ വൈദ്യുതീകരിക്കുന്ന പദ്ധതിയാണ് നടത്താൻ ഉദ്ദേശിക്കുന്നത്. ഇതിന് പൂർണ്ണമായും പണം ചിലവാക്കുക ഊർജമന്ത്രാലയത്തിന് കീഴിലുള്ള പൊതുമേഖല എണ്ണക്കമ്പനിയായിരിക്കും എന്നാണ് സൂചന. പത്തു വർഷം കൊണ്ട് റെയിൽവേക്ക് പണം ലാഭവിഹിതത്തിൽ നിന്ന് തിരിച്ചടക്കാനും സാധിക്കും.
Post Your Comments