ക്വലാലമ്പൂര്‍: രണ്ടു വര്‍ഷം മുമ്പ് 239 യാത്രക്കാരുമായി മലേഷ്യയില്‍ നിന്നും യാത്ര തിരിക്കുകയും ഒരു വിവരവുമില്ലാതെ അപ്രത്യക്ഷമാകുകയും ചെയ്ത വിമാനം ദക്ഷിണാഫ്രിക്കയില്‍ കടലിനടിയില്‍ ഉണ്ടെന്നും ഗൂഗിള്‍ സാറ്റലൈറ്റ് ചിത്രത്തില്‍ വിമാനം കാണാനാകുമെന്നുമുള്ള അവകാശവാദവുമായി സാങ്കേതിക വിദഗ്ദ്ധന്‍ രംഗത്ത്. യു.എഫ്.ഒ സൈറ്റിംഗ്‌സ് ഡെയ്‌ലിയുടെ എഡിറ്റര്‍ സ്‌ക്കോട്ട് വാരിംഗാണ് ഈ
അവകാശവാദം ഉന്നയിച്ചിരിക്കുന്നത്.
വിമാനവുമായി ബന്ധപ്പെട്ട് ഒട്ടേറെ അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിനിടയിലാണ് വാരിംഗും രംഗത്ത് വന്നിരിക്കുന്നത്. അതേസമയം വാരിംഗിന്റെ വാദത്തിന് കാര്യമായ പ്രതികരണം ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. യൂ ട്യൂബില്‍ വീഡിയോ പോസ്റ്റ് ചെയ്തിട്ടും 65 പേര്‍ മാത്രമാണ് കണ്ടത്. ഇതിനിടയില്‍ മൊസാംബിക്കില്‍ നിന്നും വിമാനത്തിന്റെ ചിറകുകളെന്ന് കരുതുന്ന ചില വസ്തുക്കള്‍ കിട്ടുകയും അത് അധികൃതര്‍ പരിശോധനയ്ക്ക് അയയ്ക്കുകയും ചെയ്തിരിക്കുകയാണ്.
2014 ജൂലൈയില്‍ മഡഗാസ്‌ക്കറില്‍ നിന്നും മറ്റൊരു വിമാന അവശിഷ്ടവും കിട്ടിയിരുന്നു. 2014 മാര്‍ച്ച് 8 നാണ് വിമാനം കാണാതായത്. ഒരു വിവരവും ഇല്ലാത്തതിനെ തുടര്‍ന്ന് ഇപ്പോഴും നടന്നുവരുന്ന തെരച്ചില്‍ ജൂണില്‍ അവസാനിപ്പിക്കാനാണ് മലേഷ്യന്‍ അധികൃതരുടെ ആലോചന.
Post Your Comments