ക്വാലലംപുര്‍: കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വ്യാജ പ്രചാരണങ്ങള്‍ക്ക് മറുപടി മറുപടി നൽകി മലേഷ്യ. കൊറോണ വൈറസ് ആരെയും സോംബിയാക്കില്ലെന്ന് മലേഷ്യ സര്‍ക്കാര്‍ വ്യക്തമാക്കി. മൃതദേഹത്തിനു ജീവന് വച്ചതു പോലെയായിരിക്കും (സോംബി) വൈറസ് ബാധിതരുടെ അവസ്ഥയെന്നു സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിരുന്നു. വ്യജപ്രചാരണത്തിന് ആറു പേരെ മലേഷ്യന്‍ പോലീസ് അറസ്റ്റ് ചെയ്തു.
കൊറോണ വൈറസ് ബാധിതര്‍ സോംബികളെ പോലെ പെരുമാറുമെന്ന വാദം ശരിയല്ല. രോഗം ബാധിച്ചാലും അതില്‍ നിന്നു മുക്തി നേടാനും സാധിക്കുമെന്നും മലേഷ്യന്‍ ആരോഗ്യമന്ത്രാലയം ട്വീറ്റ് ചെയ്തു. ചൈനയില്‍ നിന്ന് എത്തിയ എട്ടു പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ കൊറോണ ബാധിച്ച് രാജ്യത്ത് ഇതുവരെ ആരും മരിച്ചിട്ടില്ലെന്നും മലേഷ്യന്‍ സര്‍ക്കാര്‍ അറിയിച്ചു. വൈറസ് ബാധിച്ച് പലരും മരിച്ചതായും രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നതായി സമൂഹ മാധ്യമങ്ങളില്‍ പ്രചാരണമുണ്ടായിരുന്നു.
കഴിഞ്ഞ വ്യാഴാഴ്ച 28 കാരിയായ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കുറ്റം തെളിയിക്കപ്പെട്ടാല്‍ ഏകദേശം 8.7 ലക്ഷം രൂപ പിഴശിക്ഷയായി നല്‍കേണ്ടിവരും. ഒരു വര്‍ഷത്തെ തടവു ശിക്ഷയ്ക്കും സാധ്യതയുണ്ട്.
Post Your Comments