ന്യൂഡല്‍ഹി: വിജയ് മല്യക്ക് ആയിരക്കണക്കിന് കോടി രൂപ ബാങ്കുകള്‍ക്ക് നല്‍കാനുള്ളതല്ല വിഷമം, പകരം ഇന്ധന വില കുറഞ്ഞപ്പോള്‍ കിംഗ് ഫിഷര്‍ എയര്‍ ലൈന്‍സിനു പറക്കാന്‍ കഴിയുന്നില്ലെന്നതാണ് ദുഃഖം.
ഇന്ത്യയിലെ ഏറ്റവും ആഡംബര എയര്‍ലൈന്‍ ആയിരുന്ന കിംഗ് ഫിഷര്‍ 012 ഒക്ടോബറില്‍ ആയിരുന്നു പറക്കല്‍ നിര്‍ത്തിയത്. ആ തകര്ച്ച ഏറ്റവും കൂടുതല്‍ ബാധിച്ചത് പൊതു മേഘലാ ബാങ്കുകളെ ആയിരുന്നു. മല്യയുടെ ആഡംബര ജീവിതത്തിനു കടിഞ്ഞാണിനോ പണം തിരിച്ചു പിടിക്കാനോ ഇതുവരെ ബാങ്കുകള്‍ക്ക് കഴിഞ്ഞിട്ടില്ല.
17 ബാങ്കുകളിലായി 78000 കോടി രൂപയാണ് വിജയ് മല്യ അടയ്ക്കാനുള്ളത്. എല്ലാ ബാങ്കുകളും നിയമനടപടികളിലേക്ക് നീങ്ങിത്തുടങ്ങി. യുണൈറ്റഡ് സ്പിരിറ്റ്‌സിന്റെ ഭൂരിപക്ഷം ഓഹരികളും ബ്രിട്ടീഷ് കമ്പനിക്കു വിറ്റു ചെയര്‍മാന്‍ പദവി ഒഴിഞ്ഞതും ചില നിയമ പ്രശ്‌നങ്ങള്‍ക്ക് വഴി വെച്ചിട്ടുണ്ട്.
Post Your Comments