ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നിര്‍ദ്ദേശവും ബജറ്റില്‍ ഇടംപിടിച്ചു. ബജറ്റ് പ്രസംഗത്തിനിടെ അരുണ്‍ ജെയ്റ്റ്ലി തന്നെയാണ് രാഹുലിന്റെ പേരെടുത്ത് പറഞ്ഞ് അദ്ദേഹത്തിന്റെ നിര്‍ദ്ദേശം സ്വീകരിച്ചതായി വ്യക്തമാക്കിയത്.
കണ്ണ് കാണാത്തവര്ക്കുളള പുസ്തകങ്ങള്‍ അച്ചടിക്കുന്ന ബ്രെയിന്‍ കടലാസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ഇറക്കുമതി നികുതി ഒഴിവാക്കണമെന്ന നിര്‍ദ്ദേശമാണ് രാഹുല്‍ ഗാന്ധി ഉന്നയിച്ചിരുന്നത്. ബാംഗളൂരിലെ മൗണ്ട് കാര്‍മല്‍ കോളജിലെ കാഴ്ചവൈകല്യമുളള കുട്ടികളാണ് രാഹുല്‍ ഗാന്ധിയോട് ഈ ആവശ്യം ഉന്നയിച്ചത്. പിന്നീട് കത്തിലൂടെ രാഹുല്‍ ഇക്കാര്യം വാണിജ്യമന്ത്രി നിര്‍മല സീതാരാമന് മുന്‍പാകെ ഉന്നയിക്കുകയായിരുന്നു.
Post Your Comments