ന്യൂ ഡൽഹി ; 2018 കേന്ദ്ര ബജറ്റ് ഇറക്കുമതി ചെയുന്ന ഫോണുകൾക്കും മറ്റു ഇലക്ട്രോണിക് ഉപകരണങ്ങൾക്കും വില വർദ്ധിക്കാൻ സാധ്യത. പ്രധാന മന്ത്രി നരേന്ദ്രമോദിയുടെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതി കൂടുതൽ വിപുലീകരിക്കുന്നതിന്റെ ഭാഗമായി വരാനിരിക്കുന്ന കേന്ദ്ര ബജറ്റിൽ ഇറക്കുമതി ചെയുന്നവയുടെ കസ്റ്റംസ് ഡ്യൂട്ടിയിൽ മാറ്റം വരാം. ഇതിനെ തുടർന്നാണ് വിലയിൽ മാറ്റം വരുന്നത് എന്ന് പ്രമുഖ ദേശീയ ധനകാര്യ മാധ്യമം റിപ്പോർട്ട് ചെയുന്നു.
സർക്യൂട്ട് ബോർഡുകൾ, ക്യാമറ മൊഡ്യൂളുകൾ, ഡിസ്പ്ലേകൾ തുടങ്ങിയ ഇലക്ട്രോണിക് ഘടകങ്ങളിൽ ആണ് കസ്റ്റംസ് ഡ്യൂട്ടി ചുമത്തപ്പെടുക. നിലവിലെ കസ്റ്റംസ് ഡ്യൂട്ടി ഘടനയിലെ പിഴവുകൾ പരിഹരിക്കാനുള്ള പദ്ധതിയും ബജറ്റിന്റെ ഭാഗമായി അണിയറയിൽ ഒരുങ്ങുന്നതായാണ് സൂചന. ജിഎസ്ടി നടപ്പാക്കിയതിനു ശേഷം കസ്റ്റംസ് ഡ്യൂട്ടി മാത്രമാണ് കേന്ദ്രസർക്കാരിന്റെ നിയന്ത്രണത്തിൽ ഉള്ളത്. നേരത്തെ കേന്ദ്ര സർക്കാർ ഇറക്കുമതി ചെയ്ത മൊബൈൽ ഫോണുകളുടെ കസ്റ്റംസ് നികുതി 10 ശതമാനത്തിൽ നിന്ന് 15 ശതമാനമായി ഉയർത്തിയിരുന്നു.
Read also ;സാധാരണക്കാരിലേക്ക് ബജറ്റ് നേട്ടങ്ങള്‍ എത്താൻ താമസിക്കും
Read also ; ജിഎസ്ടിക്ക് ശേഷമുള്ള ആദ്യ ബജറ്റ്; കേന്ദ്ര ബജറ്റ് പ്രതീക്ഷ കാക്കുമോ
ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments