കൊളംബോ: ശ്രീലങ്കന്‍ ക്യാപ്റ്റനും ഫാസ്റ്റ് ബൗളറുമായ ലസിത് മലിംഗ വിരമിക്കുന്നു. ഏഷ്യാ കപ്പിലെ ആദ്യ മത്സരത്തില്‍ യു.എ.ഇ.യെ തോല്പിച്ച ശേഷമാണ് മലിംഗ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ട്വന്റി 20 ലോകകപ്പിന് ശേഷമാകും വിരമിക്കുക.
‘കാലിലെ പരിക്ക് വല്ലാതെ തന്നെ ബുദ്ധിമുട്ടിക്കുന്നു. 12 വര്‍ഷമായി താന്‍ ശ്രീലങ്കയ്ക്ക് വേണ്ടി കളിക്കുന്നു. ഇപ്പോള്‍ വയസ് 33 ആയി. കളി നിര്‍ത്താന്‍ സമയമായി- മലിംഗ പറഞ്ഞു. ഐ പി എല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ പ്രധാന ബൗളറാണ് മലിംഗ.
Post Your Comments