Kerala

അമ്മ രണ്ടാം ക്ലാസുകാരിയെ വീട്ടുജോലിക്ക് വിട്ടു, ക്രൂരമര്‍ദ്ദനത്തെ തുടര്‍ന്ന് രക്ഷപ്പെട്ട പെണ്‍കുട്ടിക്ക് രക്ഷകരായത് നാട്ടുകാര്‍

കാസര്‍ഗോഡ്: പെരിയയില്‍ രണ്ടാം ക്ലാസുകാരിയെ അമ്മ വീട്ടുജോലിക്ക് വിട്ടു. ജോലിക്ക് നിന്ന വീട്ടിലെ ക്രൂരമായ പീഡനത്തെത്തുടര്‍ന്ന് ഇറങ്ങിയോടിയ പെണ്‍കുട്ടിയെ നാട്ടുകാര്‍ പോലീസിലേല്‍പ്പിച്ചു.

പെരിയ സ്വദേശിനിയാണ് ഏഴുവയസ്സുകാകരിയായ മകളെ നാല് ദിവസം മുമ്പ് കുമ്പള ആരിക്കാടിയിലെ ഒരു വീട്ടില്‍ ജോലിക്ക് വിട്ടത്. കഠിനമായ ജോലിയായിരുന്നു പെണ്‍കുട്ടിക്ക് ഇവിടെ ചെയ്യേണ്ടി വന്നത്. ഭക്ഷണം കിട്ടാതിരിക്കുകയും ഒപ്പം മര്‍ദ്ദനവും കൂടിയായപ്പോള്‍ കുട്ടി ആകെ തളര്‍ന്നു. ഇതിനിടെ ഭക്ഷണത്തില്‍ മുടി വീഴാതിരിക്കാനെന്ന പേരില്‍ പെണ്‍കുട്ടിയുടെ തല മൊട്ടയടിപ്പിക്കുകയും ചെയ്തു.

അവശയായി ജോലി ചെയ്യാന്‍ കഴിയാതിരുന്ന പെണ്‍കുട്ടിയെ രാത്രി മുഴുവന്‍ വീടിന് പുറത്ത് നിര്‍ത്തി. ഇതോടെ ഭയന്നുവിറച്ച കുട്ടി വീടുവിട്ടോടി. റോഡരികില്‍ നിന്ന് കരയുകയായിരുന്ന കുട്ടിയെ നാട്ടുകാര്‍ കുമ്പള പോലീസ് സ്‌റ്റേഷനില്‍ ഏല്‍പ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയെ പോലീസ് പിന്നീട് വനിതാ സെല്ലിലേക്ക് മാറ്റി.

ഭര്‍ത്താവുപേക്ഷിച്ച തനിക്ക് നാല് പെണ്‍കുട്ടികളാണെന്നും ഇവരെ സംരക്ഷിക്കാന്‍ കഴിയാത്തതിനാലാണെന്നുമാണ് കുട്ടിയെ വീട്ടുജോലിക്ക് വിട്ടതെന്നുമാണ് അമ്മയുടെ വിശദീകരണം. വീട്ടുടമസ്ഥനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button