കോട്ടക്കല്‍: മദ്രസാ വിദ്യാര്‍ഥിനികളെ ലൈംഗിക ചൂഷണത്തിനിരയാക്കിയ മദ്രസാ അധ്യാപകന്‍ അറസ്റ്റില്‍. പുതുപ്പറമ്പ് പീച്ചിമണ്ണില്‍ അബ്ദുറഹ്മാന്‍(55) ആണ് അറസ്റ്റില്‍ ആയത്. ഏഴോളം കുട്ടികളെ ഇയാള്‍ പീഡിപ്പിച്ചതായി പൊലീസ് പറഞ്ഞു.
അഞ്ചാം തരം വിദ്യാര്‍ഥിനികളെ ആണ് ഇയാള്‍ ചൂഷണം ചെയ്തത്. ഇരകളായ പെണ്‍കുട്ടികള്‍ രക്ഷിതാക്കളോട് പറയുകയും ഇവര്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരമറിയിക്കുകയുമായിരുന്നു. ഇതേതുടര്‍ന്ന് എസ്.ഐ മഞ്ജിത് ലാല്‍ ഇയാളെ അറസ്റ്റ് ചെയ്തു . പെണ്‍കുട്ടികള്‍ക്ക് മിഠായിയും മറ്റും നല്‍കിയാണ് ലൈംഗിക ചൂഷണം നടത്തിയത്.
Post Your Comments