ന്യൂഡല്‍ഹി: വിദ്യാര്‍ത്ഥികള്‍ ബഹളം വച്ചതിനെ തുടര്‍ന്ന് എല്‍കെജി കുട്ടികളുടെ വായില്‍ സെല്ലോടേപ്പ് ഒട്ടിച്ച് ടീച്ചര്‍ക്ക് സസ്‌പെന്‍ഷന്‍. ഗുരിഗ്രാമിലെ സ്വകാര്യ സക്ൂളിലെ അധ്യാപികയെയാണ് സസ്‌പെന്‍ഡ് ചെയ്തത്. മിണ്ടാതിരിക്കാന്‍ പറഞ്ഞിട്ട് അനുസരിക്കാതിരുന്നതിനെ തുടര്‍ന്ന് രണ്ട് എല്‍കെജി കുട്ടികളുടെ വായിലാണ് ഇവര്‍ സെല്ലോടേപ്പ് ഒട്ടിച്ചത്. ഒക്ടോബറിലാണ് സംഭവം നടന്നത്. അതേസമയം കുട്ടികളുടെ വായില്‍ അധ്യാപിക ടേപ്പ് ഒട്ടിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങള്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് ഇത് പുറംലോകം അറിഞ്ഞത്.
https://www.facebook.com/girish.pandey.7543/videos/2278764822231561/
4 വയസ്സുള്ള ആണ്‍കുട്ടിയോടും പെണ്‍കുട്ടിയോടുമായിരുന്നു അധ്യാപികയുടെ ക്രൂരത. എന്നാല്‍ മോശം ഭാഷ ഉപയോഗിക്കുകയും ക്ലാസിലെ മറ്റു കുട്ടികളെ ശല്യപ്പെടുത്തുകയും ചെയ്തതു കൊണ്ടാണ് ഇങ്ങനെ ചെയ്യേണ്ടി വന്നതെന്നായിരുന്നു അധ്യാപികയുടെ ന്യായീകരണം.
Post Your Comments