NewsIndia

“അവര്‍ക്ക് എന്നെ പേടിയാണ്, അതുകൊണ്ട് എന്നെ സംസാരിക്കാന്‍ അനുവദിക്കില്ല”: രാഹുല്‍ഗാന്ധി

ന്യൂഡല്‍ഹി: ബുധനാഴ്ച മുതല്‍ തുടങ്ങാനിരിക്കുന്ന പാര്‍ലമെന്‍റിന്‍റെ ബജറ്റ്‌ സമ്മേളനവും പ്രശ്നകലുഷിതമായിരിക്കുമെന്ന്‍ സൂചനകള്‍ നല്‍കിക്കൊണ്ട് രാഹുല്‍ഗാന്ധി എന്‍ഡിഎ ഗവണ്മെന്‍റിന് തന്നെ പേടിയാണെന്നും അതുകൊണ്ട് സംസാരിക്കാന്‍ അനുവദിക്കില്ല എന്ന അവകാശവാദവുമായി ഡല്‍ഹിയില്‍ എത്തിച്ചേര്‍ന്നു.

“ഞാന്‍ എന്തു പറയുമെന്ന് അവര്‍ക്ക് പേടിയാണ്. അതുകൊണ്ട് എന്നെ സംസാരിക്കാന്‍ അനുവദിക്കില്ല, പക്ഷെ എനിക്കു പറയാനുള്ളത് ഞാന്‍ പറയുക തന്നെ ചെയ്യും,” പോര്‍വിളി മുഴക്കിക്കൊണ്ട് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് പറഞ്ഞു.

അതീവ പ്രാധാന്യമേറിയ “ഗുഡ്സ് ആന്‍ഡ്‌ സര്‍വ്വീസ് ടാക്സ് ബില്‍ (ജിഎസ്ടി ബില്‍) പോലെയുള്ളവ സഭയില്‍ മേശപ്പുറത്ത് വയ്ക്കുന്നതിനു മുമ്പ് തങ്ങള്‍ ഉന്നയിക്കുന്ന വിഷയങ്ങളില്‍ ചര്‍ച്ചയ്ക്ക് ഗവണ്മെന്‍റ് തയാറാകുകയാണെങ്കില്‍ തടസ്സങ്ങളൊന്നുമില്ലാതെ സമ്മേളനം നടത്താനുള്ള സാഹചര്യം ഒരുക്കാമെന്ന് ബജറ്റ് സെഷന് മുന്നോടിയായി വിളിച്ചുചേര്‍ത്ത പല കൂടിക്കാഴ്ചകളിലും കോണ്‍ഗ്രസ് ആവര്‍ത്തിക്കുകയുണ്ടായി.

ഈ കാര്യത്തില്‍ അനുകൂല നിലപാടുള്ള എന്‍ഡിഎ ഗവണ്മെന്‍റ് ജെഎന്‍യു വിവാദത്തിലും, ഹൈദരാബാദ് സര്‍വ്വകലാശാല ഗവേഷണ വിദ്യാര്‍ത്ഥി രോഹിത് വെമുലയുടെ ആത്മഹത്യ വിഷയത്തിലും ചര്‍ച്ചയ്ക്ക് സന്നദ്ധരാണെന്ന്‍ അറിയിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button