കൊല്ലം: കൈക്കുഞ്ഞുമായി സ്വകാര്യബസില്‍ കയറിയ നാടോടി സ്ത്രീകള്‍ യാത്രക്കാരിയുടെ സ്വര്‍ണമാല പൊട്ടിച്ച് കടന്നു. ബസ് സ്‌റ്റോപ്പില്‍ നിന്ന് ഓട്ടോയില്‍ കയറി സ്ഥലം വിട്ട ഇവര്‍ വേഷം മാറി വീണ്ടും കവര്‍ച്ചയ്ക്ക് ശ്രമിക്കുന്നതിനിടെ പൊട്ടിച്ചെടുത്ത മാല സഹിതം പിടിയിലായി. സഹോദരിമാരും തമിഴ്‌നാട് സ്വദേശികളുമായ തൂത്തുക്കുടി അണ്ണാനഗര്‍ തെരുവില്‍ രഞ്ജിത,മീന,മാരി എന്നിവരാണ് വെസ്റ്റ് പൊലീസിന്റെ പിടിയിലായത്.
ഇളമ്പള്ളൂരില്‍ നിന്ന് ചവറയിലേയ്ക്ക് പോകുകയായിരുന്ന ബസിലെ യാത്രക്കാരി കല്ലുംതാഴം സ്വദേശിനി ഷഹുബാനത്തിന്റെ ഒന്നര പവന്റെ മാലയാണ് ഇവര്‍ പൊട്ടിച്ചത്. കടപ്പാക്കടയില്‍ നിന്ന് കൈക്കുഞ്ഞുമായി കയറിയ മീന, ഷഹബാനത്തിന്റെ അടുത്തിരിക്കുകയും രഞ്ജിതയും മാരിയും സമീപത്ത് നില്‍ക്കുകയുമായിരുന്നു. ഹൈസ്‌കൂള്‍ ജംഗ്ഷന്‍ എത്താറായപ്പോഴാണ് സംഘം മാല പൊട്ടിച്ചത്. ബസ് നിര്‍ത്തിയ ഉടന്‍ സംഘം പെട്ടെന്ന് ഇറങ്ങി. സംശയം തോന്നിയ ഹഹബാനത്ത് കഴുത്തില്‍ തപ്പിയപ്പോള്‍ മാല നഷ്ടമായതറിഞ്ഞു. ഇതിനിടെ നാടോടി സംഘം ഒട്ടോയില്‍ കടന്നിരുന്നു. ഷഹബാനത്തിന്റെ പരാതിയെ തുടര്‍ന്ന് വെസ്റ്റ് പൊലീസ് ഇവരെ തേവള്ളി രാമവര്‍മ്മ ക്ലബിനു സമീപത്ത് നിന്നും പിടികൂടുകയായിരുന്നു.
Post Your Comments