തിരുവനന്തപുരം: ദളിതരുടെ ജീവിതം പ്രമേയമാകുന്ന സിനിമയോടുള്ള അയിത്തത്തിന് എതിരെ രംഗത്തുവന്ന നടന്‍ സലിം കുമാറിന് പിന്തുണയുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ദേശീയ ചാനലില്‍ സിനിമ പ്രദര്‍ശിപ്പിക്കുന്നതിനുള്ള എല്ലാ സഹായവും ചെയ്തുനല്‍കുമെന്ന് അദ്ദേഹം സലിം കുമാറിന് ഉറപ്പുനല്‍കി.
സലിം കുമാര്‍ നിര്‍മ്മാതാവും മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്യുന്ന ‘മൂന്നാംനാള്‍ ഞായറാഴ്ച’ എന്ന ചിത്രത്തിനാണ് വിവേചനം നേരിടേണ്ടിവന്നത്. കറുമ്പന്‍ എന്ന ദളിതന്റെ ജീവിത കഥയാണ് സിനിമ പറയുന്നത്. ചിത്രം പ്രദര്‍ശിപ്പിക്കാന്‍ തിയേറ്റര്‍ ഉടമകള്‍ തയ്യാറാകുന്നില്ലെന്നും നഗ്‌നമായ ജാതി വിവേചനമാണ് നേരിടേണ്ടിവരുന്നതെന്നും സലിം കുമാര്‍ മുന്‍പ് വ്യക്തമാക്കിയിരുന്നു.
Post Your Comments