കൊല്‍ക്കത്ത: ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ സംഘടിപ്പിച്ച ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ 45 ഓവറില്‍ നവ നളന്ദ ഹൈസ്‌കൂള്‍ നേടിയത് 844 റണ്‍സ്. ഗ്യാന്‍ ഭപതി വിദ്യാപിത്ത് സ്‌കൂളിനെതിരെയാണ് നവ നളന്ദ ഹൈസ്‌കൂള്‍ അവിശ്വസനീയ പ്രകടനം കാഴ്ച്ചവെച്ചത്.
കേവലം 38 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 617 റണ്‍സാണ് നളന്ദ സ്‌കൂള്‍ എടുത്തത്. സമയ പരിധി അവസാനിക്കുന്നതിന് മുമ്പ് 45 ഓവര്‍ എറിയാത്തതിനെ തുടര്‍ന്ന് ഗ്യാന്‍ ഭപതി വിദ്യാപിത്ത് സ്‌കൂളിന്റെ വിജയലക്ഷ്യം 45 ഓവറില്‍ 844 റണ്‍സായി പുതുക്കി നിശ്ചയിക്കുകയായിരുന്നു. 227 റണ്‍സാണ് ഗ്യാന്‍ ഭപതി വിദ്യാപിത്ത് സ്‌കൂളിന് പിഴയായി നല്‍കേണ്ടി വന്നത്.
നളന്ദ സ്‌കൂളിനായി 78 പന്തില്‍ 193 റണ്‍സ് നേടിയ ശ്രേയസ് ബാനര്‍ജി ടോപ് സ്‌കോററായി. ഇമാന്‍ ചന്ദരി, ദപന്‍ഷു സര്‍ക്കാര്‍ എന്നിവര്‍ യഥാക്രമം 179, 176 റണ്‍സ് വീതമെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ഗ്യാന്‍ ഭപതി വിദ്യാപിത്ത് സ്‌കൂള്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 11 ഓവറില്‍ 32 റണ്‍സ് എടുത്തിട്ടുണ്ട്.
Post Your Comments