International

ക്രിസ്തു ക്രൂശിക്കപ്പെട്ടിട്ടില്ലെന്ന് 1500 വര്‍ഷം പഴക്കമുള്ള ബൈബിള്‍

തുര്‍ക്കി: 1500-2000 വര്‍ഷം പഴക്കമുള്ള ബൈബിള്‍ തുര്‍ക്കിയില്‍ നിന്നും കണ്ടെത്തി. അങ്കാരയിലെ എന്തൊഗ്രഫി മ്യൂസിയത്തില്‍ നിന്നാണ് ബൈബിള്‍ കണ്ടെത്തിയത്. ക്രിസ്തുവിന്റെ ശിഷ്യനായ ബര്‍നബസിന്റെ സുവിശേഷം ഉള്‍ക്കൊള്ളുന്നതാണ് ബൈബിള്‍. ഇതില്‍ ക്രിസ്തു ക്രൂശിക്കപ്പെട്ടിട്ടില്ലെന്നാണ് പറയുന്നത്. മാത്രമല്ല ക്രിസ്തു ദൈവപുത്രനല്ലെന്നും ഒരു സുവിശേഷകന്‍ മാത്രമാണെന്നും പറയുന്നു.
നിലവില്‍ ബൈബിളില്‍ വിശേഷിപ്പിക്കുന്ന ക്രിസ്തു ഉയര്‍ത്തെഴുന്നേറ്റെന്ന വാദം ഇപ്പോള്‍ കണ്ടെടുത്ത ബൈബിള്‍ നിഷേധിക്കുന്നുണ്ട്. മെഡിറ്ററേനിയന്‍ പ്രദേശത്ത് നടത്തിയ ഓപ്പറേഷനില്‍ ഒരു കൂട്ടം കള്ളക്കടത്തുകാരുടെ പക്കല്‍ നിന്നും പിടിച്ചെടുത്തതാണ് ബൈബിള്‍. 40 മില്യന്‍ തുര്‍ക്കിഷ് ലിറാസ് (ഏകദേശം 28 മില്യന്‍ ഡോളര്‍) വിലമതിക്കുന്നതാണ് ഇത്. തെഹ്റാനിലുള്ള പ്രഗത്ഭര്‍ ഇത് യഥാര്‍ത്ഥ ബൈബിളാണെന്ന് പറയുന്നുണ്ട്.

സ്വര്‍ണ ലിപികളിലാണ് ബൈബിള്‍ രചിച്ചിരിക്കുന്നത്. ഇസ്ലാമിക ആശയങ്ങളോടാണ് ഈ ബൈബിളിന് സാമ്യതയുള്ളത്. മുഹമ്മദ് നബി വരുന്നതിന് 700 വര്‍ഷം മുന്‍പാണ് ക്രിസ്തു എത്തിയത് എന്നാണ് ബൈബിള്‍ പറയുന്നത്.

ക്രൈസ്തവ ആശയങ്ങള്‍ക്ക് എതിരെ എന്ന് കരുതപ്പെടുന്ന ബര്‍നബാസിന്റേതുള്‍പ്പെടെയുള്ള അനേകം സുവിശേഷകരുടെ പുസ്തകങ്ങള്‍ ഒഴിവാക്കി മത്തായി, മാര്‍ക്കോസ്, ലൂക്കോസ്, യോഹന്നാന്‍ എന്നീ നാല് സുവിശേഷകരുടെ പുസ്തകങ്ങള്‍ ക്രോഡീകരിച്ച് കൗണ്‍സില്‍ ഓഫ് കൗണ്‍സില്‍ ഓഫ് നിസിയ ആണ് ഇപ്പോഴത്തെ ബൈബിളിന്റെ സൃഷ്ടാക്കള്‍ എന്ന് വിശ്വാസവും നിലവിലുണ്ട്. കത്തോലിക്ക് ചര്‍ച്ച് പുതിയതായി കണ്ടെത്തിയ ബൈബിളിനെ ചോദ്യം ചെയ്തിട്ടുണ്ട്. ബൈബിള്‍ നന്നായി പഠിക്കണമെന്ന് തുര്‍ക്കിഷ് അധികാരികളോട് വത്തിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button