KeralaNews

നിയമസഭ തെരഞ്ഞെടുപ്പ് ; ഇടതു മുന്നണിയുടെ സീറ്റ് വിഭജന ചര്‍ച്ച ആയില്ല, പക്ഷെ മന്ത്രിസ്ഥാനവും വകുപ്പും സ്വയം പ്രഖ്യാപിച്ച് തോമസ് ചാണ്ടി എംഎല്‍എ

ആലപ്പുഴ:ഇടതു മുന്നണി സീറ്റ് ചര്‍ച്ച നടത്തി തുടങ്ങുന്നതിനു മുന്‍പേ തന്നെ തന്റെ വകുപ്പ് പ്രഖ്യാപിച്ച് എന്‍.സി.പി-എംഎല്‍എ തോമസ് ചാണ്ടി. ഇടതു പക്ഷം അധികാരത്തില്‍ വന്നാലുടനെ എന്‍.സി.പി ജലവിഭവ വകുപ്പ് ചോദിച്ചു വാങ്ങുമെന്നും,താന്‍ തന്നെ കുട്ടനാട്ടില്‍ മത്സരിക്കണമെന്നത് ജനങ്ങളുടെ ആഗ്രഹമാണെന്നും താന്‍ വിജയിക്കുമെന്നും തോമസ് ചാണ്ടി പറഞ്ഞു.

ഇനി അഥവാ താന്‍ ജയിച്ചില്ലെങ്കില്‍ തന്നെ പാര്‍ട്ടിയിലെ ആര് മന്ത്രിയായാലും ജല വിഭവ വകുപ്പ് ഭരിക്കുന്നത് താനായിരിക്കുമെന്നും തോമസ് ചാണ്ടി ഒരു ദൃശ്യ മാധ്യമത്തിനോട് പറഞ്ഞു. ചികിത്സാ ചെലവെന്ന പേരില്‍ രണ്ട് കോടി രൂപ തോമസ് ചാണ്ടി സര്‍ക്കാരില്‍ നിന്നും വാങ്ങിയിരുന്നു. ഏറ്റവും കൂടുതല്‍ ചികിത്സാ ചെലവു വാങ്ങിയ എന്ന വിവാദവും തോമസ് ചാണ്ടിയുടെ മേല്‍ ഉണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button