വാഷിങ്ടണ്‍: കാലിഫോര്‍ണിയയിലെ സാന്‍ ബെര്‍നാര്‍ഡിനൊ ആക്രമണവുമായി ബന്ധപ്പെട്ട് ആപ്പിള്‍ ഐഫോണ്‍ കമ്പനിയും യു.എസ് സര്‍ക്കാറും തമ്മിലുളള പ്രശ്നത്തില്‍ ഫേസ്ബുക്, ട്വിറ്റര്‍, ആല്‍ഫബെറ്റ് തുടങ്ങിയ സാമൂഹികമാധ്യമങ്ങള്‍ ആപ്പിളിന് പിന്തുണ പ്രഖ്യാപിച്ചു. ആക്രമണത്തിന്റെ മുഖ്യപ്രതി റിസ്വാനുല്‍ ഫാറൂഖ് ഉപയോഗിച്ച ഐ ഫോണിന്റെ സുരക്ഷാലോക് തുറക്കാന്‍ എഫ്.ബി.ഐക്ക് കഴിഞ്ഞില്ല. തുടര്‍ന്ന് എഫ്.ബി.ഐ കോടതിയെ സമീപിക്കുകയായിരുന്നു.
അന്വേഷണത്തിന്റെ ഭാഗമായി ഫോണിന്റെ ലോക് തുറക്കാന്‍ ആപ്പിളിനോട് കോടതി ഉത്തരവിട്ടിരുന്നു.
എന്നാല്‍, ഉപഭോക്താക്കളുടെ സുരക്ഷിതത്വമാണ് പ്രധാനമെന്ന് ചൂണ്ടിക്കാട്ടി കോടതി നിലപാടിനെതിരെ ആപ്പിള്‍ സി.ഇ.ഒ ടീം കുക് രംഗത്തുവന്നിരുന്നു. ഇക്കാര്യത്തില്‍ ആപ്പിളിന്റെ നിലപാടിനൊപ്പമാണെന്ന് ട്വിറ്റര്‍ ചീഫ് എക്സിക്യൂട്ടിവ് ജാക് ഡോര്‍സെ വ്യക്തമാക്കി. തീവ്രവാദത്തെ ശക്തമായി എതിര്‍ക്കുമെന്നും എന്നാല്‍, കമ്പനികളുടെ സെക്യൂരിറ്റി സംവിധാനങ്ങള്‍ മരവിപ്പിക്കാനുള്ള നീക്കം ചെറുക്കുമെന്നുമാണ് ഫേസ്ബുക്കിന്റെ പ്രസ്താവന. ഗൂഗിളിന്റെ സെര്‍ച് എന്‍ജിനായ ആല്‍ഫബെറ്റും ആപ്പിളിന് പിന്തുണ പ്രഖ്യപിച്ചു.
Post Your Comments