ഐഫോണ്‍ എന്ന വാക്ക് കേള്‍ക്കാത്തവരുണ്ടാകില്ല. ആപ്പിളിന്റെ ഉല്‍പന്നങ്ങളില്‍ മിക്കവയിലും ആ ഐ നമ്മള്‍ കാണുന്നതാണ്. എന്നാല്‍ ഐഫോണിലെ ഐ എന്ന അക്ഷരം എന്തിനെ സൂചിപ്പിക്കുന്നു എന്ന് എത്രപേര്‍ക്കറിയാം.
1998 ലെ ഐമാക് എന്ന ആദ്യത്തെ സൂപ്പര്‍ കമ്പ്യൂട്ടറിന്റെ പിറവി മുതല്‍ ആപ്പിളിന്റെ സഹയാത്രികനായ ഐ വന്ന വഴി അറിയാം. ഇത് ഒരു ഡിഫൈന്‍ ഫീച്ചറിനെയാണ് സൂചിപ്പിക്കുന്നത്. എന്നുവെച്ചാല്‍ ഇന്റര്‍നെറ്റ്. 1998 ല്‍ ഐമാക് പുറത്തിറക്കിക്കൊണ്ട് സ്റ്റീവ് ജോബ്‌സ് പറഞ്ഞത് ഇതായിരുന്നു. ആളുകള്‍ കമ്പ്യൂട്ടര്‍ എന്തിനു വേണ്ടി ഉപയോഗിക്കുന്നോ, ആ ഉപയോഗത്തില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കാനാണ് ഐമാക് ഉണ്ടാക്കിയത്.
ഇന്ന് ആപ്പിളിന്റെ മിക്ക ഉല്‍പ്പന്നങ്ങളുടെയും കൂടപ്പിറപ്പാണ് ഐ.
Post Your Comments