ന്യൂഡല്‍ഹി: ഫ്രീഡം 251 വ്യാജമാണെന്നു ബിജെപി എം.പി. ബി.ജെ.പി എം.പി. കിരിത് സൊമയ്യ ആണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്. റിങ്ങിങ് ബെല്ലിന്റെ 251 രൂപയുടെ സ്മാര്‍ട്ഫോണിന് ബി.ഐ.എസ് സര്‍ട്ടിഫിക്കറ്റ് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിട്ടില്ലെന്നും, ജനങ്ങള്‍ മൊബൈലിനായി പണം മുടക്കുന്നതിന് മുമ്പ് രണ്ടുവട്ടം ചിന്തിക്കണമെന്നും കിരിത് സൊമയ്യ വെളിപ്പെടുത്തി. ടെലിക്കോം മന്ത്രാലയവും ട്രായിയും ഇക്കാര്യം സ്ഥിരീകരിച്ചതായും അദ്ദേഹം വെളിപ്പെടുത്തി.
ഫ്രീഡം251 എന്ന മൊബൈല്‍ സേവനത്തെ കുറിച്ച് താന്‍ കേന്ദ്ര ടെലികോം മന്ത്രാലയം, ട്രായി, ഉപഭോക്തൃ മന്ത്രാലയം, സെബി, ധനകാര്യ മന്ത്രാലയം, ആര്‍.ബി.ഐ എന്നിവരുമായി ബന്ധപ്പെട്ടതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്നലെ മുതലാണ് ലോകത്തെ ഏറ്റവും വിലകുറഞ്ഞ സ്മാര്‍ട്ഫോണ്‍ എന്ന മുഖവുരയോടെ റിങ്ങിങ് ബെല്ലിന്റെ ഫ്രീഡം251 ബുക്ക് ചെയ്യാനുള്ള അവസരം ജനങ്ങള്‍ക്ക് ലഭിച്ചത്. ജൂണ്‍ 30ന് ബുക്കിങ് അവസാനിക്കുമെന്നാണ് കമ്പനി വ്യക്തമാക്കിയിട്ടുള്ളത്.
Post Your Comments