Latest NewsIndiaNews

വഞ്ചനാകുറ്റത്തിനെതിരെ ഫ്രീഡം 251 ഉടമയ്ക്ക് ജാമ്യം

അലഹബാദ്: വഞ്ചനാകുറ്റത്തിനെതിരെ ഫ്രീഡം 251 സ്മാര്‍ട്ട്‌ ഫോണ്‍ നിര്‍മാതാക്കള്‍ക്ക് ജാമ്യം നല്‍കി. റിങ്ങിംഗ് ബെല്‍സ് മാനേജിങ് ഡയറക്ടര്‍ മോഹിത് ഗോയലിനാണ് അലഹബാദ് ഹൈക്കോടതി ജാമ്യം നല്‍കിയത്.

16 ലക്ഷം വഞ്ചിച്ചെന്ന ഗാസിയാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അയം എന്റര്‍പ്രൈസസിന്റെ പരാതിയെ തുടര്‍ന്നായിരുന്നു ഫെബ്രുവരിയില്‍ ഗോയലിനെയും സ്ഥാപനത്തിന്റെ ഡയറക്ടറായ സുമിത് കുമാറിനെയും അറസ്റ്റ്‌ ചെയ്തത്.

ലോകത്തിലെ വില കുറഞ്ഞ സ്മാര്‍ട്ട്‌ ഫോണ്‍ എന്ന പ്രചാരവുമായാണ് കഴിഞ്ഞവര്‍ഷം ഫെബ്രുവരിയില്‍ ഫ്രീഡം 251 സ്മാര്‍ട്ട്‌ഫോണ്‍ സ്ഥാപനം അവതരിപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button