രോഹ്താസ്(ബീഹാര്‍): ഹനുമാനോട് കോടതിയില്‍ ഹാജരാകാന്‍ നിര്‍ദ്ദേശം. ബീഹാറിലെ റോഹ്താസ് ജില്ലയില്‍ സ്ഥലം കയ്യേറി ക്ഷേത്രം പണിതെന്ന പരാതിയില്‍ പ്രതിഷ്ഠയായ ഹനുമാനോട് ഹാജരാകാനാവശ്യപ്പെട്ട് കോടതി സമന്‍സ് അയച്ചു. സ്ഥലം കയ്യേറിയതായി പൊതുമരാമത്ത് വകുപ്പാണ് പരാതിപ്പെട്ടത്. ദേഹ്രിയില് സ്ഥിതിചെയ്യുന്ന ക്ഷേത്രത്തിലെ ഹനുമാന്റെ വിഗ്രഹത്തില്‍ കോടതി ഉത്തരവ് പതിപ്പിച്ചു. ഗതാഗതം തടസപ്പെടുത്തുന്ന പഞ്ചമുഖി ഹനുമാന് ക്ഷേത്രം പൊളിച്ചുമാറ്റണമെന്നാണ്
പരാതിയിലെ ആവശ്യം.
ഹനുമാനെതിരായ കോടതി നോട്ടീസിനെതിരെ ബജ്റംഗ്ദള്‍, ബി.ജെ.പി പ്രവര്‍ത്തകര്‍ രംഗത്തെത്തിയിട്ടുണ്ട്.
Post Your Comments