ഇന്ത്യന്‍ ടെസ്റ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടേയും ബോളിവുഡ് താരം അനുഷ്‌ക ശര്‍മയുടേയും പ്രണയത്തകര്‍ച്ച ഇപ്പോള്‍ എല്ലായിടത്തും സംസാരവിഷയമാണ്. പ്രണയം തകര്‍ന്ന കാര്യം ഇരുവരും പരസ്യമായി പുറത്തുപറഞ്ഞിട്ടില്ലെങ്കിലും ഇരുവരുടെയും സോഷ്യല്‍മീഡിയ പോസ്റ്റുകളിലൂടെ ഇത് വ്യക്തമാകുന്നുണ്ട്. എന്നാല്‍ ഈ വിഷയത്തില്‍ കഴിഞ്ഞ ദിവസം കോഹ്‌ലിക്ക് നിയന്ത്രണം നഷ്ടപ്പെട്ട് പ്രതികരിക്കേണ്ടി വന്നു.
പ്രമുഖ വാച്ച് കമ്പനിയുടെ ബ്രാന്‍ഡ് അംബാസഡറായി കോഹ്‌ലിയെ തെരെഞ്ഞെടുത്തിരുന്നു. ഈ ചടങ്ങില്‍ പങ്കെടുത്തപ്പോള്‍ മാധ്യമങ്ങള്‍ക്ക് ചോദിക്കാനുണ്ടായിരുന്നത് ഇരുവരുടേയും പ്രണയത്തകര്‍ച്ചയെ കുറിച്ചായിരുന്നു. വിരാട് ബ്രാന്‍ഡ് അംബാസഡറായ ഈ വാച്ച് ഏത് ബോളിവുഡ് സെലിബ്രിറ്റിക്ക് സമ്മാനമായി നല്‍കുമെന്നായിരുന്നു ഒരു മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചത്. ഇതിന് തക്ക മറുപടി തന്നെ വിരാടില്‍ നിന്ന് വന്നു. ” എന്റെ കുടുംബത്തിലെ ഒരാള്‍ക്കായിരിക്കും വാച്ച് നല്‍കുക. ഇപ്പോള്‍ എന്തിനാണ് ഇങ്ങനെയൊരു ചോദ്യം, അതിനെന്താണ് പ്രാധാന്യം. അതൊരു ക്രിക്കറ്റ് താരം ആയിക്കൂടെ. ഒരു പ്രൊഫഷണല്‍ എന്ന നിലയ്ക്ക് അയാളോട് ചുറ്റും നില്‍ക്കുന്ന കാര്യങ്ങളെ സംബന്ധിച്ചുള്ള ചോദ്യം ചോദിക്കൂ ”. കോഹ്‌ലി പറഞ്ഞു.
അടുത്ത ചോദ്യം വന്നത് കോഹ്‌ലിയുടെ ഇപ്പോഴത്തെ റിലേഷന്‍ഷിപ്പ് സ്റ്റാറ്റസിനെക്കുറിച്ചായിരുന്നു. ആ ചോദ്യത്തിന് കോഹ്‌ലിക്ക് ചൂടാകേണ്ടിത്തന്നെ വന്നു. ‘ ആരുമായുള്ള ബന്ധത്തെപ്പറ്റിയാണ് നിങ്ങള്‍ ചോദിക്കുന്നത്? ഞാനൊരു റിലേഷന്‍ഷിപ്പ് കൗണ്‍സിലറൊന്നുമല്ല, ഇങ്ങനെയൊരു ചോദ്യം എന്നോട് ചോദിക്കരുത്, അതിന് വേറെ വിദ്ഗ്ധരുണ്ട് ‘. കോഹ്‌ലി പറഞ്ഞു. കോഹ്‌ലിയുടെ പ്രതികരണം ഏവരേയും ഞെട്ടിച്ചു.
Post Your Comments