ന്യൂഡല്‍ഹി: വിവിധ സംസ്ഥാനങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിയും സഖ്യകക്ഷികളും കൊയ്ത വിജയത്തില്‍ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ വിജയം ജനങ്ങള്‍ വികസന രാഷ്ട്രീയത്തില്‍ വിശ്വസിക്കുന്നതിന്റെ തെളിവാണെന്ന് അദ്ദേഹം പറഞ്ഞു. അഭിനന്ദനാര്‍ഹമായ പരിശ്രമമാണ് മുന്നണിയുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
രാജ്യത്തിന്റെ എല്ലാ ഭാഗത്തും ബി.ജെ.പിയും സഖ്യകക്ഷികളും നേടിയ വിജയം സന്തോഷം നല്‍കുന്നതാണ്. എല്ലാവരോടും നന്ദി പറയുന്നു. എന്‍.ഡി.എയുടേത് അഭിനന്ദനീയമായ ശ്രമമാണ്. എല്ലാവരുടേയും വികസനമാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഉപതെരഞ്ഞെടുപ്പ് നടന്ന 12 സ്ഥലങ്ങളില്‍ ഏഴിടത്തും എന്‍.ഡി.എ സഖ്യമാണ് വിജയിച്ചത്.
Post Your Comments