Technology

സൂക്ഷിക്കുക, ആന്‍ഡ്രോയ്ഡ് ഫോണുകളുടെ പണിതീര്‍ക്കാന്‍ ഇനി ഒരൊറ്റ എസ്.എം.എസ് മതി

ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ ജാഗ്രതൈ. ഒറ്റ എസ്.എം.എസ് കൊണ്ട് നിങ്ങളുടെ ഫോണ്‍ തകര്‍ക്കപ്പെട്ടേക്കാം. ‘മസര്‍’ എന്ന് പേരുള്ള മാരകമായ ഒരു എസ്.എം.എസ് വൈറസ് പടരുന്നുവെന്നാണ് ഡാനിഷ് സുരക്ഷാ കമ്പനിയായ ഹീംഡാല്‍ നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്.

ഫോണിന്റെ അഡ്മിന്‍ അവകാശങ്ങള്‍ തട്ടിയെടുക്കാനും ഹാന്‍ഡ്‌സെറ്റിന്റെ ഉള്ളടക്കം മായ്ച്ചു കളയാനും ഇവയ്ക്ക് കഴിയും. കൂടാതെ സ്വന്തമായി കോളുകളും ടെക്‌സ്റ്റ് മെസേജുകളും സൃഷ്ടിക്കാനും തക്ക ശേഷിയുള്ളതാണിവ്. ഒരു മള്‍ട്ടിമീഡിയ മെസേജ് എന്ന വ്യാജേനയെത്തുന്ന ഇതിന്റെ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ വൈറസ് ഫോണിനകത്തേക്ക് പ്രവേശിക്കുകയായി. ഡെന്മാര്‍ക്കില്‍ മാത്രം ഒരു ലക്ഷത്തിലേറെ ഫോണുകള്‍ മസറിന്റെ പിടിയിലായിക്കഴിഞ്ഞു.

ആന്‍ഡ്രോയ്ഡ് 4.4 വേര്‍ഷനില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളാണ് ഹീഡാല്‍ പരിശോധിച്ചത്. ഇതിന് താഴെയുള്ള വേര്‍ഷനുകളില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ആന്‍ഡ്രോയ്ഡ് ഫോണുകളിലും ‘മസര്‍ ബാധ’യേല്‍ക്കാന്‍ സാധ്യതയുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്. കിറ്റ്കാറ്റിന് മുകളിലെ വേര്‍ഷനുകള്‍ ഇതുവരെ പരിശോധിച്ചിട്ടില്ല. അതേസമയം ഫോണിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ റഷ്യന്‍ ഭാഷ സെറ്റ് ചെയ്ത ഫോണുകളില്‍ വൈറസ് ബാധയേല്‍ക്കില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button