തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പിന്നാക്കവിഭാഗങ്ങള്‍ക്ക് 40 സീറ്റെങ്കിലും നല്‍കണമെന്നാവശ്യപ്പെട്ട് കേരളാ കോണ്‍ഗ്രസ് നേതാവ് പി.സി തോമസ് ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന് കത്തുനല്‍കി. റബ്ബര്‍ ഉള്‍പ്പടെയുള്ള കാര്‍ഷിക മേഖലയ്ക്ക് ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടണമെന്നും കത്തില്‍ പറയുന്നു.
ബി.ജെ.പി ബി.ഡി.ജെ.എസ് സഖ്യം തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്ന് കത്തില്‍ പറഞ്ഞിട്ടുണ്ട്. ഇവര്‍ ഇരുകൂട്ടരും 100 സീറ്റില്‍ മത്സരിച്ചശേഷം ബാക്കിയുള്ള 40 സീറ്റുകള്‍ അനുവദിച്ചാല്‍ ക്രിസ്ത്യന്‍ വിഭാഗത്തില്‍ നിന്നുള്ള ചില പ്രമുഖരെ സ്ഥാനാര്‍ത്ഥികളാക്കാന്‍ കഴിയും. ഇവര്‍ രാഷ്ട്രീയക്കാരാകില്ലെന്നും തോമസ് ഉറപ്പുനല്‍കുന്നുണ്ട്. എന്‍.ഡി.എ ഉടന്‍ വിളിച്ചുകൂട്ടണം. പി.സി ജോര്‍ജുമായി തെറ്റിയ കേരളാ കോണ്‍ഗ്രസ് സെക്കുലര്‍ നേതാവ് ടി.എസ് ജോണും മറ്റു ചില ഗ്രൂപ്പുകളും ഒപ്പം ചേരാന്‍ സാധ്യതയുണ്ട്. കഴിഞ്ഞദിവസം ബി.ജെ.പി നേതൃയോഗം ചേര്‍ന്ന നെടുമ്പാശേരിയില്‍ എത്തിയാണ് പി.സി തോമസ് കത്ത് കൈമാറിയതെങ്കിലും നേതാക്കളുമായി കൂടിക്കാഴ്ചയ്ക്ക് തോമസിന് അവസരം ലഭിച്ചില്ല.
പി.സി തോമസ് എന്‍.ഡി.എയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതോടെ അദ്ദേഹത്തിനൊപ്പം നിലയുറപ്പിച്ചിരുന്ന ചിലര്‍ പാര്‍ട്ടി വിട്ടിരുന്നു. എന്‍.ഡി.എ വിപുലപ്പെടുത്തുന്ന കാര്യം ബി.ജെ.പി നേതൃത്വവും പരിഗണിക്കുന്നുണ്ടെന്നതാണ് തോമസിന് ആശ്വാസം പകരുന്ന കാര്യം.
Post Your Comments