സ്മാര്‍ട്‌ഫോണ്‍ വാങ്ങുമ്പോള്‍ സെല്‍ഫിയെടുക്കാന്‍ സംവിധാനമുണ്ടോ എന്നാണ് പുതുതലമുറ ചിന്തിക്കുന്ന ആദ്യത്തെ കാര്യം. ഇത്തരക്കാര്‍ക്കായി ഒരു തകര്‍പ്പന്‍ ഫോണുമായിട്ടാണ് നോകിയ വീണ്ടുമെത്തുന്നത്. 360 ഡിഗ്രിയില്‍ തിരിക്കാവുന്ന യുണീക് ട്വിസ്റ്റിംഗ് ക്യാമറയടങ്ങിയ ഫോണിന് നോകിയ 1008 ഡബ്ലിയു.പി 8 അഥവാ നോകിയ ക്യാറ്റ് വാക്ക് എന്നാണ് നല്‍കിയിരിക്കുന്ന പേര്.
38 മെഗാപിക്‌സല്‍ പ്യൂവര്‍ സെന്‍സറാണ് ക്യാമറയുടെ പ്രത്യേകത. പ്രത്യേക ബാരല്‍ ആയാണ് ക്യാമറ സജ്ജമാക്കിയിരിക്കുന്നത്. സെല്‍ഫി എടുക്കുമ്പോള്‍ ഫോണ്‍ തിരിച്ചുപിടിക്കുന്നതിന് പകരം ബാരല്‍ മാത്രം തിരിച്ചാല്‍ മതി. ചിത്രത്തിന് മിഴിവ് ഒട്ടും കുറയുകയുമില്ല. തികച്ചും സ്ലിം ആയ ഫോണില്‍ വിന്‍ഡോസ് 8 ബ്ലൂ ആണ് ക്യാമറാ ഓപ്പറേറ്റിംഗ് സിസ്റ്റം. 2 ജി.ബി റാം, 32 ജി.ബി റോം എന്നിവയും ഫോണിന്റെ പ്രത്യേകതകളാണ്. സ്‌നാപ്ഡ്രാഗണ്‍ 600 ആണ് ഈ പുതുതലമുറ മൊബൈലിന് കരുത്തേകുന്നത്.
ഹാന്‍ഡി 4.5 പ്യൂവര്‍ മോഷന്‍ എച്ച്.ഡി പ്ലസ് ഡിസ്‌പ്ലേ, പൂര്‍ണ്ണമായും അലോയ് മെറ്റലില്‍ തീര്‍ത്തബോഡി എന്നിവ ഇതിനെ മറ്റ് ഫോണുകളില്‍ നിന്നും വ്യത്യസ്തമാക്കുന്നു. ഡബിള്‍ ഫ്‌ളാഷ് ലൈറ്റുള്ളതിനാല്‍ രാത്രി ചിത്രങ്ങള്‍ക്ക് കൂടുതല്‍ തെളിച്ചമേകും. ലൂമിയ സീരീസിലാകും ക്യാറ്റ് വാക്ക് ഉപഭോക്താക്കളെ തേടിയെത്തുക.
ഇന്ത്യന്‍ വിപണിയില്‍ ഉടനെത്തുന്ന ഫോണിന് കയ്യിലൊതുങ്ങാവുന്ന വിലയേ ഉള്ളൂ എന്നാണ് നിര്‍മ്മാതാക്കള്‍ നല്‍കുന്ന സൂചന.
Post Your Comments