ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബി.ജെ.പി. രാഹുല്‍ സംസാരിക്കുന്നത് ഭീകരന്‍ ഹാഫിസ് സയിദിനെപ്പോലെയാണെന്ന് ബി.ജെ.പി ആരോപിച്ചു. രാജ്യത്തിനായി ജീവന്‍ വെടിഞ്ഞവരെ അപമാനിക്കുന്നതും ദേശവിരുദ്ധര്‍ക്ക് പിന്തുണ നല്‍കുന്നതുമാണ് രാഹുലിന്റെ പരാമര്‍ശങ്ങളെന്നും പാര്‍ട്ടി ദേശീയ സെക്രട്ടറി ശ്രീകാന്ത് ശര്‍മ്മ വിമര്‍ശിച്ചു.
തങ്ങളുടെ വരുതിയില്‍ വരാത്തതിനാല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ ജെ.എന്‍.യുവിനെ ഉപദ്രവിക്കുകയാണെന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്. നരേന്ദ്ര മോദിയോടുള്ള രാഷ്ട്രീയ വിരോധത്തിന്റേയും വോട്ട് ബാങ്കുകളെ പ്രീതിപ്പെടുത്താന്‍ വേണ്ടിയുമാണ് ഇങ്ങനെ സംസാരിക്കുന്നത്. നിയമം അതിന്റെ വഴിക്ക് പോകും. എന്നാല്‍ രാഷ്ട്രീയത്തിന്റെ പേരില്‍ രാജ്യത്തിനായി ജീവന്‍ വെടിഞ്ഞവരെ അപമാനിക്കരുതെന്ന് കോണ്‍ഗ്രസിനോട് അഭ്യര്‍ത്ഥിക്കുകയാണെന്നും ശ്രീകാന്ത് ശര്‍മ്മ കൂട്ടിച്ചേര്‍ത്തു.
Post Your Comments