ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രി ആനന്ദ് ശര്‍മ്മയ്ക്ക് നേരെ ജവഹര്‍ലാല്‍ നെഹ്രു യൂണിവേഴ്സിറ്റിയില്‍ ആക്രമണം. വിദ്യാര്‍ത്ഥി പ്രതിഷേധം നടക്കുന്ന പശ്ചാത്തലത്തില്‍ ക്യാമ്പസ് സന്ദര്‍ശിക്കാനെത്തിയതായിരുന്നു അദ്ദേഹം.
പിന്നില്‍ നിന്നും ആരോ ചെവിയുടെ പിന്‍ഭാഗത്ത് അടിക്കുകയായിരുന്നുവെന്ന് അദ്ദേഹം പ്രതികരിച്ചു. ഇരുട്ടായിരുന്നതിനാല്‍ ഒന്നും വ്യക്തമായി കാണാന്‍ സാധിച്ചിരുന്നില്ല. അടികൊണ്ടതോടെ ഷോക്കേറ്റ പോലെയായി താന്‍. പരിക്ക് സാരമുള്ളതല്ലെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തെ ബി.ജെ.പി അപലപിച്ചു.
കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവാണ് ആനന്ദ് ശര്‍മ്മ. അദ്ദേഹത്തിനേറ്റ ആക്രമണത്തെ ശക്തമായി അപലപിക്കുന്നുവെന്ന് ബി.ജെ.പി ബി.ജെ.പി നക്താവ് നളിന്‍ കോഹ്ലി പറഞ്ഞു. കുറ്റക്കാരെ എത്രയും പെട്ടന്ന് നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments