ന്യൂഡല്‍ഹി: പാക്കിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കുപ്രസിദ്ധ ഭീകര സംഘടനകളായ ലഷ്‌കറെ തോയ്ബ,ജയ്‌ഷെ മുഹമ്മദ് എന്നിവയ്ക്ക് പരിശീലനം നല്‍കുന്നത് പാക്ക് ചാരസംഘടനയായ ഐഎസ്‌ഐ ആണെന്ന് മുന്‍പാക്കിസ്ഥാന്‍ പ്രസിഡന്റ് ജനറല്‍ പര്‍വേസ് മുഷ്‌റഫ്.ദേശീയ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മുഷറഫ് ഇക്കാര്യം വെളിപ്പെടുത്തിയത്. കശ്മീര്‍ പ്രശ്‌നം പരിഹരിക്കാതെ ഇന്ത്യക്കെതിരായ ഭീകരാക്രമണങ്ങളില്‍ കുറവുണ്ടാകാന്‍ സാധ്യതയില്ലെന്നും മുഷറഫ് അഭിപ്രായപ്പെട്ടു.
ഇന്ത്യാ-പാക്ക് സമാധാന ചര്‍ച്ചയില്‍ പുരോഗതിയുണ്ടാകണമെങ്കില്‍ കശ്മീര്‍ പ്രശ്‌നം പരിഹരിച്ചേ തീരുവെന്നും മുഷറഫ് ചൂണ്ടിക്കാട്ടി. എന്നാല്‍ ഇന്ത്യക്ക് കശ്മീര്‍ പ്രശ്‌നം പരിഹരിക്കുന്നതിന് യാതൊരു താല്‍പ്പര്യവുമില്ലെന്നും മുഷറഫ് ആരോപിച്ചു.പാക്കിസ്ഥാനെ നശിപ്പിക്കുകയും പാക്കിസ്ഥാനുമേല്‍ അധീശത്വം പുലര്‍ത്തുകയുമാണ് ഇന്ത്യയുടെ ലക്ഷ്യം.പത്താന്‍കോട്ട് -മുംബൈ ഭീകരാക്രമണങ്ങള്‍, ഭീകരവാദം തുടങ്ങി വിഷയങ്ങളില്‍ മാത്രം ചര്‍ച്ചകള്‍ കേന്ദ്രീകരിക്കാനാണ് ഇന്ത്യക്ക് താല്‍പ്പര്യമെന്നും മുഷറഫ് പറഞ്ഞു.
Post Your Comments