Latest NewsNewsIndia

ആര്‍എസ്എസ് നേതാക്കള്‍ക്ക് വധഭീഷണി

അഖണ്ഡഭാരതമെന്ന ആശയത്തെക്കുറിച്ച് മോഹന്‍ ഭാഗവതിന്റെ പരാമര്‍ശം ഭീകരരെ ആശങ്കയിലാക്കിയതായി റിപ്പോര്‍ട്ട്

ശ്രീനഗര്‍: ആര്‍എസ്എസ് നേതാക്കള്‍ക്ക് വധഭീഷണി. ജമ്മു കശ്മീരിലെ ആര്‍എസ്എസ് നേതാക്കള്‍ക്ക് എതിരെയാണ് റെസിസ്റ്റന്‍സ് ഫ്രണ്ട് എന്ന ഭീകര സംഘടന വധഭീഷണി ഉയര്‍ത്തിയിരിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ റെസിസ്റ്റന്‍സ് ഫ്രണ്ട് എന്ന ഭീകര സംഘടനയെ ജനുവരിയില്‍ നിരോധിച്ചിരുന്നു. ലഷ്‌കര്‍ ഇ ത്വായ്ബയുടെ മറ്റൊരു പതിപ്പാണിത്. ഭീകര സംഘടന വധിക്കാന്‍ ലക്ഷ്യമിടുന്ന 30 ആര്‍എസ്എസ് നേതാക്കളുടെ പേര് പുറത്തുവിട്ടു.

Read Also; സംസ്ഥാനത്ത് നാല് ദിവസം കൂടി മഴ കനക്കുമെന്ന് മുന്നറിയിപ്പ്, തെക്കൻ കേരളത്തിൽ വ്യാപക നാശം

ദക്ഷിണ ഉത്തര കശ്മീരിലെയും ജമ്മു മേഖലയിലേയിലേയും നേതാക്കള്‍ക്ക് നേരെയാണ് ഭീഷണി. സംഭവത്തില്‍ വിശദായ അന്വേഷണം നടന്ന് വരുകയാണ്. അഖണ്ഡഭാരതമെന്ന ആശയത്തെക്കുറിച്ച് ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് പരാമര്‍ശം നടത്തിയ മൂന്ന് ദിവസം കഴിഞ്ഞപ്പോഴാണ് ഭീഷണി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button