തിരുവനന്തപുരം: ഹമാസ് ഭീകര സംഘടനയാണെന്ന് മുസ്ലീം ലീഗ് വേദിയില്‍ നടത്തിയ പരാമര്‍ശത്തില്‍ വിശദീകരണവുമായി ശശി തരൂര്‍ എംപി. താന്‍ എന്നും പലസ്തീന് ജനതയ്ക്കൊപ്പമാണെന്നും തന്റെ പ്രസംഗത്തെ ഇസ്രയേലിന് അനുകൂലമാക്കി ആരും വ്യാഖ്യാനിക്കേണ്ടെന്നും ശശി തരൂർ വീഡിയോ സന്ദേശത്തിലൂടെ വ്യക്തമാക്കി.
ഇസ്രായേല്‍ അനുകൂല പ്രസംഗമാണ് താന്‍ നടത്തിയതെന്ന് കേട്ട ആരും വിശ്വസിക്കില്ലെന്നും പ്രസംഗത്തിലെ ഒരു വാചകം അടര്‍ത്തി മാറ്റി ആരോപണം ഉന്നയിക്കുന്നതിനെ കുറിച്ച് ഒന്നും പറയാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കോഴിക്കോട് കടപ്പുറത്ത് മുസ്ലിം ലീഗ് സംഘടിപ്പിച്ച പലസ്തീന് ഐക്യദാര്‍ഢ്യ മനുഷ്യാവകാശ റാലിയില്‍ മുഖ്യപ്രഭാഷണം നടത്തവെയാണ് ഹമാസ് ഭീകര സംഘടനയാണെന്ന് ശശി തരൂര്‍ വിവാദ പരാമര്‍ശം നടത്തിയത്.
Post Your Comments