കൊച്ചി: കൊച്ചി മെട്രോ നിര്‍മ്മാണം നിലയ്ക്കുന്നു. പൊതുമരാമത്ത് വകുപ്പിന്റെ റോഡ് നിര്‍മാണമാണ് മെട്രോ നിര്‍മാണത്തിന് തിരിച്ചടിയായത്. ഇതുമൂലം എല്‍ആന്‍ഡി കണ്‍സ്ട്രക്ഷന്‍സിന്റെ കളമശേരി യാര്‍ഡില്‍ നിന്ന് നിര്‍ാണ സാമഗ്രികള്‍ എത്തിക്കാന്‍ കഴിയാതായതോടെയാണ് നിര്‍മ്മാണം സ്തംഭിച്ചത്. ആലുവ മുതല്കലൂര് വരെയുളള മെട്രോ നിര്‍മാണം ഏതാണ്ട് നിലച്ചത്.
കളമശേരി യാര്‍ഡില്‍ തയാറാക്കുന്ന നിര്‍മ്മാണ സാമഗ്രഹികള്‍ കൂറ്റന്‍ വാഹനങ്ങളിലാണ് നിര്‍മാണ സ്ഥലത്തേക്ക് ഇവ എത്തിക്കുന്നത്. കണ്ടയ്നര്‍ റോഡിനെയും മെട്രോ യാര്‍ഡിനെയും ബന്ധിപ്പിക്കുന്ന റോഡ് വൈറ്റ് ടോപ്പിംഗ് ജോലികളുടെ പേരില്‍ പൊതുമരാമത്ത് വകുപ്പ് അടച്ചിരിക്കുകയാണ്.
വൈറ്റ് ടോപ്പിംഗ് ജോലികള്‍ നിര്‍ത്തിവയ്ക്കണമെന്ന് കെഎംആര്‍എലും ഡിഎംആര്‍സിയും നേരത്തെ തന്നെ പൊതുമരാമത്ത് വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു. നിര്‍മാണ പ്രവര്‍ത്തികള്‍ നിര്‍ത്തിവെക്കാമെന്ന് പൊതുമരാമത്ത് വകുപ്പ് ഉറപ്പ് നല്‍കിയതുമാണ്. റോഡ് നിര്‍മ്മാണം നിര്‍ത്തിവെച്ചില്ലെങ്കില്‍ ഉദ്ദേശിച്ച സമയത്ത് മെട്രോ നിര്‍മ്മാണം പൂര്‍ത്തിയാക്കാനാകില്ലെന്നാണ് ഡിഎംആര്‍സി പറയുന്നത്.
Post Your Comments