ന്യൂഡല്‍ഹി: ഐഎസ് അനുഭാവിയെന്ന് സംശയിക്കുന്ന ആസ്ട്രേലിയന്‍ സ്വദേശി ഡല്‍ഹിയില്‍ പിടിയിലായി.പെര്‍ത്തില്‍ നിന്നും വന്ന വിമാനത്തിലെ യാത്രികനായ അഹമ്മദ് ഫാഹിം ബിന്‍ ഹമദ് അവാങ് എന്ന യുവാവാണ് പിടിയിലായതെന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
കേന്ദ്ര ഏജന്‍സി ഇയാളെ ചോദ്യം ചെയ്തു. തുടര്‍ന്ന് നടന്ന പരിശോധനയില്‍ യുവാവിന്റെ ലാപ്ടോപ്പില്‍ നിന്നും ഐഎസുമായ ബന്ധപ്പെട്ട ലഘുലേഖകള്‍ കണ്ടെത്തി. ആയുധങ്ങളുമായി നില്ക്കുന്ന ചിത്രങ്ങളും അഹമ്മദിന്റെ ലാപ്പ്ടോപ്പിലുണ്ടായിരുന്നു. ഇതിലൊരെണ്ണം അത്യാധുനിക രീതിയിലുള്ള റൈഫിളുമായി നില്ക്കുന്ന ചിത്രമായിരുന്നു.
ഡല്‍ഹി നിസാമുദ്ദീന്‍ ഭാഗത്ത് ഒരു മീറ്റിംഗില്‍ പങ്കെടുക്കാനാണ് അഹമ്മദ് എത്തിയതെന്ന് അധികൃതര്‍ അറിയിച്ചു. ലാപ്ടോപ്പില്‍ ദുരൂഹസ്വഭാവത്തിലുള്ള ചിത്രങ്ങള്‍ കണ്ടെത്തിയതിനാല്‍ യാത്ര തുടരാന്‍ സമ്മതിക്കാതെ ഇയാള പെര്‍ത്തിലേക്ക് തന്നെ തിരിച്ചയച്ചെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Post Your Comments