Kerala

അനാഥരായ കുട്ടികളുടെ സംരക്ഷണം സേവാഭാരതി ഏറ്റെടുത്തു

കൊച്ചി: അനാഥരായ കുട്ടികളുടെ സംരക്ഷണം സേവാഭാരതി ഏറ്റെടുത്തു. അച്ഛനും അമ്മയും നഷ്ടപ്പെട്ട് ആരും ആശ്രയം ഇല്ലാതായ  പൂത്തോട്ട കാട്ടിക്കുന്ന് ചെട്ടുപറമ്പില്‍ വീട്ടില്‍ ഷാജിയുടെ കുട്ടികളെയാണ് സേവാഭാരതി ഏറ്റെടുത്തത്. മൂന്ന് കൂട്ടികളുടെയും സംരക്ഷണം സേവാഭാരതി ഏറ്റെടുത്തതായി ജില്ലാ സംയോജകന്‍ മണികണ്ഠന്‍ പറഞ്ഞു. ഇവരുടെ വിദ്യാഭ്യാസകാര്യങ്ങളും മറ്റും സേവാഭാരതി നോക്കും. അസറ്റ് ഹോം ഇവര്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കും.

പത്ത് വര്‍ഷം മുമ്പ് മരം മുറിക്കുന്നതിനിടെ മരം ദേഹത്ത് വീണാണ് ഷാജി മരിച്ചത്. ഇതോടെ മക്കളായ സജീഷ, അഖില്‍, ദേവിക എന്നീ കുട്ടികളെ അമ്മ സന്ധ്യ മത്സ്യകച്ചവടം നടത്തിയാണ് സംരക്ഷിച്ചത്. എന്നാല്‍ കഴിഞ്ഞ മാസം സന്ധ്യ ഹൃദയാഘാതത്തെതുടര്‍ന്ന് മരിച്ചു. ഇതോടെ വല്ല്യമ്മ മന്ദാകിനിമാത്രമായി കുട്ടികളുടെ ഏക  ആശ്രയം. രണ്ട് സെന്റ് സ്ഥലത്ത് തകരഷീറ്റുകൊണ്ട് നിര്‍മ്മിച്ച വീട്ടിലാണ് ഇവര്‍ താമസിക്കുന്നത്.
മൂത്തകുട്ടി സജീഷ കൂട്ടുമ്മല്‍ ഗവ.എച്ച്എസ്എസിലെ പ്ലസ് വണ്‍വിദ്യാര്‍ത്ഥിയാണ് അഖിലും, ദേവികയും എല്‍പി ക്ലാസുകളില്‍ പഠിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button