ആലപ്പുഴ : ഇടത് സഹയാത്രികരായിരുന്ന കുടുംബം സേവാഭാരതിയോട് സഹകരിച്ചതിന്റെ പേരിൽ 11-കാരനോട് ക്രൂരത കാണിച്ച് കമ്യൂണിസ്റ്റ് പ്രവർത്തകർ. 11-കാരൻ ഓമനിച്ച് വളർത്തിയ പ്രാവുകളെയാണ് ഇവർ കഴുത്തു ഞെരിച്ച് കൊന്നത്.
ചേർത്തല പനേഴത്തുവെളിയിൽ ബെന്നിയുടെ കുടുംബമാണ് കമ്യൂണിസ്റ്റ് പ്രവർത്തകരുടെ പകയ്ക്ക് ഇരയായത്. കോവിഡ് രോഗികൾക്ക് ആഹാരം നൽകുന്നതിനായി സേവാഭാരതി നടത്തിയ സമൂഹ അടുക്കളയോട് ബെന്നിയും കുടുംബവും സഹകരിച്ചിരുന്നു. ഇതിൽ പ്രകോപിതരായാണ് ബെന്നിയുടെ മകൻ ക്രിസ്റ്റി ദേവസ്യ ഓമനിച്ച് വളർത്തിയ പ്രാവുകളെ കമ്യൂണിസ്റ്റ് പ്രവർത്തകർ കൊന്നത്. 25 പ്രാവുകളെയാണ് ഇവർ കഴുത്തു ഞെരിച്ച് കൊന്നത്.
Read Also : സ്ത്രീധനം കൊടുക്കാന്‍ നിര്‍ബന്ധിതനായത് കിരണിന്റെ അച്ഛന്‍ ചോദിച്ചതിനാൽ: വെളിപ്പെടുത്തലുമായി വിസ്മയയുടെ പിതാവ്
അടുത്തിടെയായി ബെന്നിയും കുടുംബവും കമ്യൂണിസ്റ്റ് പാർട്ടിയിൽ നിന്നും അകലംപാലിച്ച് കഴിയുകയായിരുന്നു. ഇതിന്റെ വൈരാഗ്യവും ആക്രമണത്തിന് പിന്നിൽ ഉണ്ടെന്നാണ് വിവരം. സംഭവത്തെ തുടർന്ന് ബെന്നിയുടെ വീട് ബി.ജെ.പി ദേശീയ കൗൺസിൽ അംഗം വെള്ളിയാകുളം പരമേശ്വരൻ , ആർ.എസ്.എസ് ഖണ്ഡ് കാര്യവാഹ് സിഎസ് ശ്യാം, ശാരീരിക് ശിക്ഷൺ പ്രമുഖ് മുരുകേഷ് കൊല്ലേലിൽ, ഉപഖണ്ഡ് കാര്യവാഹ് എം പ്രശാന്ത് എന്നിവർ സന്ദർശിച്ചു.
Post Your Comments