KeralaLatest NewsNews

കോടികള്‍ വിലമതിക്കുന്ന 80 സെന്റ് ഭൂമി സേവാഭാരതിക്ക് വിട്ടുനല്‍കി പത്തനംതിട്ട സ്വദേശി

പാവപ്പെട്ട 15 കുടുംബങ്ങള്‍ക്കായി 15 വീടുകള്‍ ഉയരും

പത്തനംതിട്ട: കോടികള്‍ വിലമതിക്കുന്ന 80 സെന്റ് ഭൂമി സേവാഭാരതിക്ക് വിട്ടുനല്‍കി പത്തനംതിട്ട സ്വദേശി. 80 സെന്റ് പൊന്നും വിലയുള്ള ഭൂമി പത്തനംതിട്ട ജില്ലയില്‍ വടശ്ശേരിക്കര ഗ്രാമപഞ്ചായത്തില്‍ പള്ളിക്കമുരുപ്പ് ഇടക്കുളം ആതിരയില്‍ വീട്ടില്‍ കെ കെ പ്രസാദ് എന്ന തമ്പി ചേട്ടനാണ് ഭൂമി സേവാ ഭാരതിക്ക് കൈമാറിയത്. ഈ ഭൂമിയില്‍ പാവപ്പെട്ട 15 കുടുംബാംഗങ്ങള്‍ക്ക്വീ ടുകള്‍ നിര്‍മ്മിക്കാനാണ് സേവാഭാരതി പദ്ധതിയിട്ടിരിക്കുന്നത്.

Read Also: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണവേട്ട: ഒന്നേകാൽ കോടിയുടെ സ്വർണ്ണവുമായി ദമ്പതികൾ പിടിയിൽ

സേവാഭാരതി വടശ്ശേരിക്കര, ശബരിമല, അട്ടത്തോട്, ഗവി മേഖലകളിലുള്ള വനവാസികള്‍ക്ക് വേണ്ടി ഒട്ടേറെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നുണ്ട്. കൂടാതെ ആരോഗ്യ രംഗത്ത് മികച്ച പ്രവര്‍ത്തനങ്ങളും നടത്തുന്നു. പതിനെട്ടാം വയസില്‍ 1979-ല്‍ രാഷ്ട്രീയ സ്വയം സേവക് സംഘത്തിലൂടെ സേവന രംഗത്തേക്ക് എത്തിയ വ്യക്തിയാണ് പ്രസാദ്. 84 – ലെ നിലയ്ക്കല്‍ പ്രക്ഷോഭ കാലത്തെ സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം.

shortlink

Related Articles

Post Your Comments

Related Articles


Back to top button