ന്യൂഡല്‍ഹി: ജയില്‍ ശിക്ഷ കഴിഞ്ഞെത്തിയ പ്രായപൂര്‍ത്തിയാവാത്ത കുറ്റവാളി വീണ്ടും കൊലപാതകം ചെയ്തു. ജയിലിലെ നല്ല പ്രവൃത്തിയുടെ പേരിലായിരുന്നു പതിനേഴുകാരനെ മോചിപ്പിച്ചത്. പുറത്തിറങ്ങിയ കുട്ടി 65 വയസ്സുകാരിയായ മിഥിലേഷ് ജയിനെ കൊലപ്പെടുത്തുകയായിരുന്നു. മുന്‍ മിലിട്ടറി എഞ്ചിനീയറിംഗ് സര്‍വ്വീസ് ഓഫീസറായിരുന്നു മിഥിലേഷ്.
ഡല്‍ഹി ബി.കെ ദത്ത് കോളനിയിലാണ് സംഭവം. വീട്ടില്‍ നിന്നും സ്വര്‍ണ്ണാഭരണങ്ങളും രണ്ട് മൊബൈല്‍ ഫോണുകളും ഒരു ഐപാഡും കുറച്ച് പണവും നഷ്ടപ്പെട്ടതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞദിവസം വൃദ്ധയുടെ വീട്ടിലെത്തിയ യുവാവ് അവരുടെ കാല്‍തൊട്ട് വന്ദിക്കുകയും തനിക്ക് കുറച്ച് വെള്ളം വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. വെള്ളമെടുക്കാനായി വൃദ്ധ അകത്തേക്ക് പോയപ്പോള്‍ പുറകെയെത്തിയ യുവാവ് ഇവരെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നുമാണ് പോലീസ് വ്യാഖ്യാനം.
അഞ്ച് മാസങ്ങള്‍ക്ക് മുമ്പ് ഇതേ യുവാവ് ഒരു കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയിരുന്നു. ഒരു റിയാലിറ്റി ഷോയില്‍ പങ്കെടുക്കുന്നതിനായി അറുപതിനായിരം രൂപ നല്‍കാന്‍ പിതാവിന് കഴിയാതിരുന്നതിനാലാണിത്. ടി.വി. ഷോ തന്നെയാണ് ഈ കൊലപാതകത്തിന് കുട്ടിയെ പ്രേരിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു.
കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ ശിക്ഷ അനുഭവിച്ച് വരവേ നല്ല സ്വഭാവത്തിന്റെ പേരില്‍ രണ്ട് മാസം മുമ്പ് വിട്ടയയ്ക്കുകയായിരുന്നു.
Post Your Comments