ഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയയും രാഹുലും സുപ്രീം കോടതിയില്‍. നാഷണല്‍ ഹെറാള്‍ഡ് കേസിലെ ക്രിമിനല്‍ നടപടികള്‍ ഒഴിവാക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്നാണ് ഇരുവരും സുപ്രീം കോടതിയെ സമീപിക്കുന്നത്. കോണ്‍ഗ്രസ് മുഖപത്രമായിരുന്ന നാഷണല്‍ ഹെറാള്‍ഡിന്റെ നടത്തിപ്പുകാരായ അസോസിയേറ്റഡ് ജേര്‍ണല്‍സ് ലിമിറ്റഡില്‍നിന്നും ഹെറാള്‍ഡ് ഹൗസും സ്വത്തുക്കളും ഏറ്റെടുത്തതാണ് കേസിന് ആധാരമാ യ സംഭവം.
ഹൈക്കോടതി പരാമര്‍ശങ്ങള്‍ മുന്‍വിധിയോടു കൂടിയുള്ളതാണെന്ന് ഹര്‍ജിയിലെ പ്രധാന ആരോപണം. തന്റെ വാദം കേള്‍ക്കാതെ സോണിയയ്കും രാഹുലിനും അനുകൂലമായി ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാതിരിക്കാന്‍ അനുമതി തേടിക്കൊണ്ട് പരാതിക്കാരനായ സുബ്രമണ്യം സ്വാമി സുപ്രീം കോടതിക്കു കേവിയറ്റ് സമര്‍പ്പിച്ചു.
2015 ഡിസംബര്‍ 10ന് ദല്‍ഹി കോടതി സോണിയയുടെയും രാഹുലിന്റെയും ഹര്‍ജി തള്ളുകയും വിചാരണ കോടതിക്കുമുന്‍പാകെ നേരിട്ട് ഹാജരാവാന്‍ അറിയിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഡിസംബര്‍ 19 ന് ഇരുവരും കോടതിയില്‍ ഹാജരായിരുന്നു.
Post Your Comments