അഹമ്മദാബാദ്: ഏറെ കൊട്ടിഘോഷിച്ച് പ്രവര്‍ത്തനമാരംഭിച്ച അഹമ്മദാബാദിലെ വെള്ളത്തിനടിയിലെ റെസ്റ്റോറന്റ് രണ്ടാം ദിവസം തന്നെ അടച്ചുപൂട്ടി. അഹമ്മദാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷനാണ് റെസ്റ്റോറന്റിന് അടച്ചുപൂട്ടല്‍ നോട്ടീസ് കൈമാറിയത്.
ടൗണ്‍ പ്ലാനിംഗ് നിയമങ്ങള്‍ പ്രകാരം റെസ്റ്റോറന്റിന് അനുമതി തേടിയിരുന്നില്ലെന്ന് അധികൃതര്‍ പറഞ്ഞു. നിയമപരമായ അനുമതികള്‍ ലഭിക്കുന്നതു വരെ അടച്ചുപൂട്ടല്‍ ഉത്തരവ് നിലനില്‍ക്കുമെന്നും അവര്‍ വ്യക്തമാക്കി. അതേസമയം റെസ്റ്റോറന്റിലേക്ക് വെള്ളം ചോരുന്നതിനെ തുടര്‍ന്ന് താല്‍ക്കാലികമായി അടച്ചുപൂട്ടുകയാണുണ്ടായതെന്ന് ഉടമ പറഞ്ഞു.
റെസ്റ്റോറന്റ് പൂട്ടിയതോടെ ഇവിടെയെത്തിയവര്‍ നിരാശരായി. രണ്ടര കോടി രൂപ ചെലവിട്ടാണ് 32 പേര്‍ക്ക് ഭക്ഷണം കഴിക്കാവുന്ന പോസിഡോണ്‍ എന്ന വെള്ളത്തിനടിയിലെ റെസ്‌റ്റോറന്റ് നിര്‍മ്മിച്ചത്.
Post Your Comments