Latest NewsKeralaNews

ഭൂമിക്കടിയില്‍ നിന്ന് നിലയ്‌ക്കാത്ത ജലപ്രവാഹം, ചന്ദ്രശേഖരന്റെ വീട്ടിലെ അത്ഭുതകുഴല്‍ക്കിണർ കാണാൻ അയിരങ്ങൾ

മുപ്പതിനായിരം രൂപ മുടക്കി 2016 ഏപ്രിലിലാണ് കിണര്‍ കുത്തിയത്.

കണ്ണൂര്‍: ഏഴ് വര്‍ഷമായി കവിഞ്ഞൊഴുകുന്ന നൂറ്റിനാല്‍പ്പത് അടി ആഴമുള്ള ഈ കുഴല്‍ക്കിണര്‍. കണ്ണൂരിൽ അത്ഭുതമായി മാലൂര്‍ പഞ്ചായത്തിലെ പുരളിമല കൂവക്കരയിലെ സി.പി.ചന്ദ്രശേഖരന്‍ നായരുടെ വീട്ടിലെ കുഴൽ കിണർ. ഇരുനൂറ് കുടുംബങ്ങളാണ്‌ ഇവിടെ നിന്നും ജലം ശേഖരിക്കുന്നത്.

read also: കഠിനാധ്വാനികളായ എല്ലാ പ്രവർത്തകർക്കും ജനങ്ങൾക്കും നന്ദി: യോഗി ആദിത്യനാഥ്

കൃഷി ആവശ്യത്തിന് മുപ്പതിനായിരം രൂപ മുടക്കി 2016 ഏപ്രിലിലാണ് കിണര്‍ കുത്തിയത്. അന്നു മുതല്‍ വെള്ളം കിണറിനു ചുറ്റും പരന്നൊഴുകാന്‍ തുടങ്ങി. തുടർന്ന് വെള്ളം പാഴാകാതെ തടംകെട്ടി നിര്‍ത്തി ഹോസ് ഇട്ട് നാട്ടുകാര്‍ വെള്ളം എടുക്കാൻ തുടങ്ങി. പിന്നീട് വലിയൊരു ജല സംഭരണി നിര്‍മ്മിച്ചു.

ഏഴ് വര്‍ഷത്തിനിടയില്‍ ആയിരക്കണക്കിനാളുകള്‍ ഈ അത്ഭുത ജലപ്രവാഹം കാണാന്‍ ചന്ദ്രശേഖരന്‍ നായരുടെ വീട്ടിലെത്തിക്കഴിഞ്ഞു. കുഴല്‍ക്കിണറും പരിസരവും ചന്ദ്രശേഖരന്‍ നായരുടെ മകന്‍ പ്രദീപന്‍ നിര്‍മ്മിച്ച ശില്പങ്ങളാലും ചെടികളാലും മനോഹരമാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button