കൊളംബോ: രാജീവ് ഗാന്ധി വധക്കേസില്‍ ശിക്ഷ അനുഭവിക്കുന്ന ഏഴു പ്രതികളുടെ മോചനം ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു സമര്‍പ്പിക്കാന്‍ നീക്കം. പ്രതികളിലൊരാളായ മുരുകന്റെ അമ്മ വെട്രിവേല്‍ സോമിനിയാണു ഹര്‍ജി സമര്‍പ്പിക്കുന്നത്. പത്തു ലക്ഷം പേര്‍ ഒപ്പിട്ട ഹര്‍ജി സമര്‍പ്പിക്കാനാണ് ഇവരുടെ ശ്രമം. ഇതിനായി ഒപ്പു ശേഖരണം ശ്രീലങ്കയില്‍ തുടങ്ങി. പേരറിവാളന്‍, മുരുകന്‍, ശാന്തന്‍ എന്നിവരുടെ വധശിക്ഷ 2014ലാണു സുപ്രീം കോടതി ജീവപര്യന്തമായി ഇളവു ചെയ്തത്.
Post Your Comments