ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള ബന്ധത്തിൽ നിന്ന് താൻ സാമ്പത്തിക നേട്ടമുണ്ടാക്കിയെന്ന ആരോപണത്തെ തള്ളി വ്യവസായിയായ ഗൗതം അദാനി രംഗത്ത്. തന്റെ ബിസിനസ്സ് സാമ്രാജ്യത്തിന്റെ വളർച്ചയെ ഏതെങ്കിലും ഒരു രാഷ്ട്രീയ നേതാവുമായി ബന്ധിപ്പിക്കാനാവില്ലെന്ന് ബുധനാഴ്ച അദ്ദേഹം ഇന്ത്യ ടുഡേയോട് പറഞ്ഞു. മൂന്ന് പതിറ്റാണ്ടുകൾക്ക് മുമ്പ് കോൺഗ്രസിന്റെ ഭരണകാലത്ത് രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്ന സമയത്താണ് അദാനി ഗ്രൂപ്പിന്റെ യാത്ര ആരംഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഏഷ്യയിലെ ഏറ്റവും വലിയ ധനികനായ ഗൗതം അദാനി തന്റെ മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട പ്രൊഫഷണല്‍ ജീവിതത്തെ നാല് ഘട്ടങ്ങളായാണ് വിഭജിക്കുന്നത്. നരേന്ദ്ര മോദിയുടെ നാടായ ഗുജറാത്തില്‍ നിന്നുള്ള ശതകോടീശ്വരനായ ഗൗതം അദാനി പക്ഷേ, മോദിയുടെ ഭരണത്തില്‍ തനിക്കനുകൂലമായ പരിഗണനകള്‍ ലഭിച്ചെന്ന ആരോപണങ്ങള്‍ തള്ളിക്കളഞ്ഞു. മോദിയുടെ നാട്ടുകാരന്‍ ആയതുകൊണ്ടുമാത്രമാണ് ഈ ആരോപണങ്ങളെന്നും ഗൗതം അദാനി പറയുന്നു.
‘രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്ത് കയറ്റുമതി ഇറക്കുമതി നയം ഉദാരവല്‍ക്കരിക്കുകയും ആദ്യമായി നിരവധി ഇനങ്ങള്‍ക്ക് ഓപ്പണ്‍ ലൈസന്‍സ് നയം കൊണ്ടുവരികയും ചെയ്ത സമയത്താണ് ഞാന്‍ ബിസിനസ് തുടങ്ങുന്നത്. മുന്‍ പ്രധാനമന്ത്രി പി വി നരസിംഹ റാവുവും അന്നത്തെ ധനമന്ത്രി മന്‍മോഹന്‍ സിംഗും 1991ല്‍ കൊണ്ടുവന്ന വ്യാപകമായ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ തന്റെ സംരംഭകത്വയാത്രയുടെ രണ്ടാം ഘട്ടത്തിലായിരുന്നു. മറ്റ് പല സംരംഭകരെയും പോലെ ഞാനും ആ പരിഷ്‌കാരങ്ങളുടെ ഗുണഭോക്താവായിരുന്നു’. ഗൗതം അദാനി പറഞ്ഞു.
നാലാം ഘട്ടം 2011ല്‍ നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്താണ്. അന്നദ്ദേഹം ഗുജറാത്ത് വികസനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. അവയെല്ലാംനിരവധി സാമൂഹിക, സാമ്പത്തിക മാറ്റങ്ങള്‍ക്കും ഗുജറാത്തില്‍ വഴിവച്ചു. മോദിയുടെ സഹായത്തോടെയായിരുന്നു തന്റെ വളര്‍ച്ചയെന്ന ആരോപണങ്ങള്‍ ദൗര്‍ഭാഗ്യകരമാണ്. എന്റെ പ്രൊഫഷണല്‍ വിജയം ഏതെങ്കിലും ഒരു നേതാവിന്റെ പേരില്ല.
മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട കാലയളവില്‍ നിരവധി നേതാക്കളും സര്‍ക്കാരുകളും ആരംഭിച്ച നയപരവും സ്ഥാപനപരവുമായ പരിഷ്‌കാരങ്ങളാണ് എന്റെ വിജയത്തിന് പിന്നില്‍. ഗൗതം അദാനി പറഞ്ഞു. തന്റെ മാനേജ്‌മെന്റ് ശൈലിയെക്കുറിച്ച് ഒരു ഉൾക്കാഴ്ച വാഗ്ദാനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു, “ഞങ്ങളുടെ എല്ലാ ബിസിനസുകളും നടത്തുന്നത് പ്രൊഫഷണലും കഴിവുറ്റ സിഇഒമാരുമാണ്. അവരുടെ ദൈനംദിന പ്രവർത്തനങ്ങളിൽ ഞാൻ ഇടപെടുന്നില്ല.”
Post Your Comments