കോഴിക്കോട്: അസഹിഷ്ണുതയുണ്ടെന്ന് മുദ്രാവാക്യം വിളിക്കുന്ന പല കക്ഷികളും അതിനേക്കാള്‍ കൂടിയ തോതിലുള്ള അസഹിഷണുതയുടെ പ്രചാരകരാണെന്ന് ഡോ.എം.ജി.എസ് നാരായണന്. ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാര്ക്സിസ്റ്റുകാരേക്കാള് അസഹിഷ്ണുത മറ്റാര്‍ക്കുമുണ്ടെന്ന് വിചാരിക്കാന്‍ പ്രയാസമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തങ്ങളുടെ കൂടെ നില്ക്കുന്നവര് വരെ ഒന്ന് തെറ്റായാലോ വ്യതിചലിച്ചാലോ അവരെ വെട്ടിക്കൊല്ലും. എന്നിട്ട് ന്യായീകരിക്കും. ഇതാണ് അവരുടെ രീതി. അക്രമത്തിലും പരസ്പര വിദ്വേഷത്തിലും അസഹിഷണുതയിലും വിശ്വസിക്കുന്നവരാണിവര്‍. കേരളത്തിലും ഇന്ത്യയിലും ഏറ്റവും കൂടുതല്‍ അസഹിഷ്ണുത കാണിച്ചവരാണവര്‍.
മാര്‍ക്സിന്റെ പേരില്‍ മാര്‍ക്സിനെ അപമാനിക്കുന്നവരാണീ കക്ഷികള്‍. അവരാണ് നരേന്ദ്ര മോദിയെപ്പോലെയുള്ള നേതാക്കള്‍ക്ക് അസഹിഷ്ണുതയാണെന്ന് പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments