International

കൊലക്കേസില്‍ മുഷാറഫിനെ വെറുതെവിട്ടു

ക്വറ്റ: ബലൂചിസ്ഥാന്‍ വിമത നേതാവ് കൊല്ലപ്പെട്ട കേസില്‍ പാകിസ്ഥാന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിനെ കോടതി വെറുതെവിട്ടു. 2006 ല്‍ സൈനികനടപടിയ്ക്കിടെ വിമത നേതാവായ നവാബ് അക്ബര്‍ മുഗ്തിയെ കൊല്ലപ്പെട്ട സംഭവത്തിലാണ് കേസ്. മുഷാറഫിനെ കൂടാതെ മുന്‍ ആഭ്യന്തരമന്ത്രി അഫ്താബ് ഷെര്‍പ്പാവോ അടക്കമുള്ള മറ്റു പ്രതികളെയും ക്വെറ്റയിലെ ഭീകരവിരുദ്ധ കോടതി വെറുതെ വിട്ടു.

അക്ബര്‍ മുഗ്തിയുടെ കൊലപാതകം രാജ്യവ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇപ്പോള്‍ കറാച്ചിയിലെ വീട്ടുതടങ്കലില്‍ കഴിയുന്ന മുഷാറഫ് മുന്‍ പ്രധാനമന്ത്രി ബേനസിര്‍ ഭൂട്ടോ കൊല്ലപ്പെട്ട കേസിലും 2007 അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് രാജ്യദ്രോഹക്കേസിലും പ്രതിയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button