ന്യൂഡല്‍ഹി; ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്റര്‍ അനുയായികളുടെ എണ്ണത്തില്‍ ബോളിവുഡ് സൂപ്പര്‍ താരം ഷാരുഖ് ഖാനെ ബഹുദൂരം പിന്നിലാക്കി. 1,7371600 ഫോളോവേഴ്‌സ് ആണ് പ്രധാനമന്ത്രി മോദിയ്ക്കുള്ളത്. 1,7351100 ഫോളോവേഴ്‌സ് ആണ് ഷാരുഖിനുള്ളത്. 1.8 കോടി ഫോളോവേഴ്‌സുള്ള അമിതാഭ് ബച്ചനാണ് ഇരുവര്‍ക്കും മുന്നിലുള്ളത്.
രാഷ്ട്രീയക്കാരില്‍ ട്വിറ്ററില്‍ ഏറ്റവും കൂടുകല്‍ ഫോളോവേഴ്‌സുള്ള ഇന്ത്യക്കാരനാണ് മോദി. അമേരിക്കന്‍ പ്രസിഡന്റ് ബാരക്ക് ഒബാമ കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും അധികം ഫോളോവേഴ്‌സുള്ള രാഷ്ട്രീയ നേതാവും മോദിയാണ്.
Post Your Comments