കണ്ണൂര്‍: സംസ്ഥാനത്തെ റേഷന്‍ കാര്‍ഡ് പുതുക്കല്‍ അനിശ്ചിതമായി നീളുന്നു. വിവരങ്ങള്‍ ചേര്‍ക്കുന്ന ജോലിയടക്കമുള്ളവ ഇനിയും പൂര്‍ത്തിയായിട്ടില്ല. ഇതിനോടകം വെറും ആറുജില്ലകളില്‍ മാത്രമാണ് തെറ്റുതിരുത്തല്‍ പൂര്‍ത്തിയായത്. കാര്‍ഡുടമകള്‍ക്ക് നല്കിയ ഓണ്‍ലൈന്‍ ആയി തെറ്റുതിരുത്താനുള്ള അവസരം പലരും ഇനിയും ഉപയോഗപ്പെടുത്തിയിട്ടില്ല. 82 ലക്ഷത്തോളം കാര്‍ഡുടമകളാണ് മൊത്തം കേരളത്തിലുള്ളത്. കാര്‍ഡുകളില്‍ ആവശ്യമായ തിരുത്തലുകള്‍ വരുത്തി പരാതി പൂര്‍ണമായും പരിഹരിച്ച ശേഷമെ കാര്‍ഡുകള്‍ വിതരണം ചെയ്യാന്‍ സാധിക്കു. പുതുക്കിയ കാര്‍ഡ് നിയമസഭ തിരഞ്ഞെടുപ്പിന് മുന്‍പ് വിതരണം ചെയ്യാന്‍ സാധ്യതയില്ല.
Post Your Comments